advertisement

'നിളാ തീരത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ': ശശി തരൂർ എംപി

Last Updated:

'ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകർക്കും ഭക്തജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ'

ശശി തരൂർ  (Image: PTI)
ശശി തരൂർ (Image: PTI)
തിരുവനന്തപുരം: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന് ആശംസയുമായി കോൺഗ്രസ് എംപി ശശി തരൂർ. സാംസ്കാരിക നവോത്ഥാനത്തെയാണ് തിരുനാവായയിലെ നീളാതീരത്തെ കുംഭമേള പ്രതിനിധീകരിക്കുന്നതെന്ന് ‌അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിൽ ശശി തരൂർ കുറിച്ചത്
കേരളീയ സംസ്കാരം എഴുതപ്പെട്ട മഷിയാണ് നിളാനദി
തവനൂർ-തിരുനാവായ മാഹാമാഘ മഹോത്സവത്തിന്റെ (മാമാങ്കം) പുനരുജ്ജീവന ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരാൻ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതൽ 'കേരളത്തിന്റെ കുംഭമേള' എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്കാരിക നവോത്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകർക്കും ഭക്തജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ഉത്സവം നമ്മുടെ ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാർദ്ദപരമായ ഭാവികാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറട്ടെ.
advertisement
Summary: Congress MP Shashi Tharoor extended his greetings to the Mahamagha Mahotsavam being held at Thirunavaya. He stated that the "Kumbh Mela" on the banks of the Nila river in Thirunavaya represents a significant cultural renaissance.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിളാ തീരത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ': ശശി തരൂർ എംപി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement