advertisement

തനത് കലകള്‍ ഡിജിറ്റൽ ദൃശ്യങ്ങളായി മാറ്റും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സാംസ്കാരികവകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

Last Updated:

കേരള സർക്കാറിന്റെ സാംസ്കാരികകാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അക്കാദമികൾ, ഇതരസ്ഥാപനങ്ങൾ, വിവിധ സംഘടനകൾ കലാപ്രതിഭകൾ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ സഹകരിക്കും

സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചറാണ് ഇതു പ്രാവർത്തികമാക്കുന്നത്
സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചറാണ് ഇതു പ്രാവർത്തികമാക്കുന്നത്
തിരുവനന്തപുരം: കേരളത്തിന്റെ തനത് കലകളെ സമാഹരിച്ച് ഒറ്റ കുടകീഴിൽ കൊണ്ടുവരിക, ലോകശ്രദ്ധയാകർഷിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ സാംസ്കാരിക വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇന്ററാക്ടിവ് പോർട്ടലുകൾ ഒരുക്കുന്നു. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊ. സജി ഗോപിനാഥ് എന്നിവരുടെ സാനിധ്യത്തിൽ കൾച്ചർ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊ. എ മുജീബ് എന്നിവർ ഇതു സംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഡോ. മാളു ജി, ഹെഡ്, സെന്റർ ഫോർ ഡിജിറ്റൽ ട്രാൻഫോർമേഷൻ ഇൻ കൾച്ചർ, പ്രൊ. എലിസബത്ത് ഷേർലി, മനു സി പുളിക്കൻ, രജനി എം (സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രെട്ടറി), സുഷമ ഭായ് എസ് (അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, കൾച്ചർ ഡയറക്ടറേറ്റ്) എന്നിവർ സന്നിഹിതരായിരുന്നു.
കേരളീയ സാാംസ്കാരിക പൈതൃകങ്ങളുടെ സമഗ്ര ശേഖരണവും ഡിജിറ്റൽ വ്യാപനവും കലാകാരന്മാരുടെ ജീവിത ഉന്നതിയും ഗവേഷണവും ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാല കേരളയുടെ കീഴിൽ രൂപീകരിച്ച സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചറാണ് (CDTC) ഇതു പ്രാവർത്തികമാക്കുന്നത്.
നമ്മുടെ കലകളെയും സംസ്കാരത്തെയും കുറിച്ചുള്ള വിവരങ്ങൾ — കലാരൂപങ്ങൾ, പ്രകൃതി, കഥകൾ, വേഷങ്ങൾ, വാദ്യങ്ങൾ, ആചാരങ്ങൾ എല്ലാം — പുതിയ സാങ്കേതികവിദ്യയിലൂടെ ആകർഷകമായ ചിത്രങ്ങളും വിഷ്വൽ ഗ്രാഫിക്സ് ടൂളുകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ ദൃശ്യങ്ങളായും മാറ്റും. അതായത്, കണ്ടും കേട്ടും അനുഭവിക്കാവുന്ന രീതിയിൽ നമ്മുടെ സാംസ്കാരിക വൈവിധ്യം ഡിജിറ്റൽ രൂപത്തിൽ നമ്മുടെ മുന്നിലെത്തും.
advertisement
കേരള സർക്കാറിന്റെ സാംസ്കാരികകാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അക്കാദമികൾ, ഇതരസ്ഥാപനങ്ങൾ, വിവിധ സംഘടനകൾ കലാപ്രതിഭകൾ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ സഹകരിക്കും. പൊതുജനങ്ങളുടെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും സ്വീകരിക്കുവാനുള്ള Public Contribution Portal ലിലൂടെ, CDTC സമാഹരിക്കുന്ന കലാരൂപങ്ങളുടെ വിശദാംശങ്ങൾ തിരഞ്ഞെടുക്കുന്നതും ആധികാരികത ഉറപ്പുവരുത്തുന്നതും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ്. ലോക വിജ്ഞാന സമ്പത്ത് വ്യവസ്ഥയിൽ അദൃശമായിരുന്ന കേരളീയ കലകളെയും അനുബന്ധ മേഖലകളെയും ലോക ശ്രദ്ധയിലേക്കെത്തിക്കാനുള്ള കൂട്ടായ യത്നത്തിന്റ ഭാഗമാണിതെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തനത് കലകള്‍ ഡിജിറ്റൽ ദൃശ്യങ്ങളായി മാറ്റും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സാംസ്കാരികവകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
Next Article
advertisement
തനത് കലകള്‍ ഡിജിറ്റൽ ദൃശ്യങ്ങളായി മാറ്റും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സാംസ്കാരികവകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
തനത് കലകള്‍ ഡിജിറ്റൽ ദൃശ്യങ്ങളായി മാറ്റും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സാംസ്കാരികവകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
  • കേരളത്തിന്റെ തനത് കലകളെ ഡിജിറ്റൽ രൂപത്തിലാക്കാൻ സാംസ്കാരികവകുപ്പും യൂണിവേഴ്സിറ്റിയും ധാരണയായി

  • കലാരൂപങ്ങൾ, കഥകൾ, വേഷങ്ങൾ, വാദ്യങ്ങൾ, ആചാരങ്ങൾ എന്നിവ പുതിയ സാങ്കേതികവിദ്യയിലൂടെ ഡിജിറ്റൽ ദൃശ്യങ്ങളാകും

  • പൊതുജനങ്ങളുടെ സംഭാവനയും വിദഗ്ദ്ധ സമിതിയുടെ ആധികാരികത ഉറപ്പും കലാരൂപങ്ങളുടെ ശേഖരണത്തിൽ നിർണായകമാണ്

View All
advertisement