കേരളീയം: നവംബർ 1 മുതൽ തിരുവനന്തപുരം നഗരത്തിലെ വാഹന പാർക്കിങ് ഇങ്ങനെ

Last Updated:

നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല

നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ആഘോഷത്തോട് അനുബന്ധിച്ച് വന്‍ ഗതാഗത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകളിലടക്കം വാഹന ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതില്‍ പാര്‍ക്കിങ്ങിനും പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല.
വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിനായി വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ഈ പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.
  1. പബ്ലിക് ഓഫീസ് ഗ്രൗണ്ട്,മ്യൂസിയം
  2. ഒബ്‌സർവേറ്ററി ഹിൽ,മ്യൂസിയം
  3. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം
  4.  വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്,വെള്ളയമ്പലം
  5. സെനറ്റ് ഹാൾ,യൂണിവേഴ്‌സിറ്റി
  6.  സംസ്‌കൃത കോളജ്,പാളയം
  7.  ടാഗോർ തിയറ്റർ,വഴുതക്കാട്
  8. വിമൺസ് കോളജ്,വഴുതക്കാട്.
  9. സെന്റ് ജോസഫ് സ്‌കൂൾ,ജനറൽ ആശുപത്രിക്കു സമീപം
  10.  ഗവ.മോഡൽ എച്ച്.എസ്.എസ്,തൈക്കാട്
  11.  ഗവ.ആർട്‌സ് കോളജ്,തൈക്കാട്
  12.  ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ്,തൈക്കാട്
  13.  മാഞ്ഞാലിക്കുളം ഗ്രൗണ്ട്,തമ്പാനൂർ
  14.  ഗവ.ഫോർട്ട് ഹൈസ്‌കൂൾ
  15.  അട്ടക്കുളങ്ങര ഗവ.സെൻട്രൽ സ്‌കൂൾ
  16.  ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം
  17.  ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്
  18.  പൂജപ്പുര ഗ്രൗണ്ട്
  19. ബി.എസ്.എൻ.എൽ.ഓഫീസ്,കൈമനം
  20.  ഗിരിദീപം കൺവെൻഷൻ സെന്റർ,നാലാഞ്ചിറ 
advertisement
പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങൾ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്താം .അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും.പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്- 9497930055
ഇൻസ്‌പെക്ടർ ഓഫ് പോലീസ്,ട്രാഫിക് സൗത്ത്-9497987002
ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ട്രാഫിക് നോർത്ത്- 9497987001
advertisement
എ.സി.പി.ട്രാഫിക് സൗത്ത്- 9497990005
എ.സി.പി.ട്രാഫിക് നോർത്ത്-9497990006
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളീയം: നവംബർ 1 മുതൽ തിരുവനന്തപുരം നഗരത്തിലെ വാഹന പാർക്കിങ് ഇങ്ങനെ
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
  • കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

  • ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

  • മുൻ ഏറ്റുമാനൂർ എം.എൽ.എ സ്ഥാനാർത്ഥിയായിരുന്നു.

View All
advertisement