കേരളീയം 2023; നവംബര്‍ 1 മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

Last Updated:

കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള റെഡ് സോണിൽ വൈകിട്ട് ആറു മുതൽ 10 വരെ ​പൊതു ​ഗതാ​ഗതം നിരോധിക്കും.

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിന്‍റെ ഭാ​ഗമായി തലസ്ഥാനത്ത് ഏർപ്പെടുത്തുന്നത് വൻ ​ഗതാ​ഗത ക്രമീകരണം. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള റെഡ് സോണിൽ വൈകിട്ട് ആറു മുതൽ 10 വരെ ​പൊതു ​ഗതാ​ഗതം നിരോധിക്കും. സുരക്ഷയ്ക്കായി 1000 പൊലീസുകാരേയും നിയോ​ഗിക്കും. വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും.
ഫെസ്റ്റിവൽ മേഖലയായ കവടിയാർ മുതൽ കിഴക്കേകോട്ട വരെ റെഡ് സോണില്‍ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ മാത്രമാകും യാത്ര അനുവദിക്കുക.ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു. പാർക്കിം​ഗിനായി 20 സ്ഥലങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെഎസ്ആർടിസി യാത്ര ഒരുക്കും.
 ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരളീയം ആഘോഷങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിക്കും. മേൽനോട്ടത്തിനായി 19 ഡിവൈ.എസ്.പിമാർ, 25 ഇൻസ്‌പെക്ടർമാർ,200 എസ്.ഐമാർ,
advertisement
ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ,250നു മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇതിന് പുറമേ 300 വോളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളീയം 2023; നവംബര്‍ 1 മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ
  • തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിൽ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കും.

  • പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ തിരികെ; ലേബൽ നിർബന്ധമെന്ന് ബിവറേജസ് കോർപറേഷൻ.

  • പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചു; ക്ലീൻ കേരള കമ്പനിക്ക് കൈമാറും.

View All
advertisement