നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020 | രക്തസാക്ഷി ധനരാജിന്റെ ഭാര്യ സ്ഥാനാർഥി; ഹൃദയാഭിവാദ്യവുമായി കെ.കെ രമ

  Local Body Elections 2020 | രക്തസാക്ഷി ധനരാജിന്റെ ഭാര്യ സ്ഥാനാർഥി; ഹൃദയാഭിവാദ്യവുമായി കെ.കെ രമ

  കണ്ണൂർ രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ധനരാജിന്റെ ഭാര്യ എ. വി സജിനി.

  കെ.കെ രമ

  കെ.കെ രമ

  • Share this:
   കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ  രാമന്തളിയിലെ രാഷ്ട്രീയ കൊലപാതകത്തിന്‍റെ ഇര സി.വി ധനരാജിന്റെ ഭാര്യയെ സി.പി.എം സ്ഥാനാർഥിയാക്കിയതിൽ ഹൃദയാഭിവാദ്യവുമായി ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ. ഇടതു മുന്നണിയുടെ കണ്ണൂർ രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ധനരാജിന്റെ ഭാര്യ എ. വി സജിനി.

   സജിനിക്ക് വിജയാശംസകൾ നേർന്ന് മെഹറാബ് ബച്ചൻ എന്നയാൾ പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് കെ.കെ രമ ഹൃദയാഭിവാദ്യം നേർന്നത്. ഈ സ്ഥാനാർത്ഥിയെ നെഞ്ചോട് ചേർക്കുന്നു, ഹൃദയാഭിവാദ്യങ്ങൾ എന്നാണ് രമയുടെ പ്രതികരണം.

   Also Read വോട്ടെടുപ്പിന് തൊട്ടു മുമ്പ് കോവിഡ് സ്ഥിരീകരിക്കുന്നവർക്കും വോട്ട് ചെയ്യാൻ അവസരം   2016 ജൂലൈ 11നാണ്‌ ആർഎസ്എസ് പ്രവർത്തകർ അടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീടിന് മുന്നിലായിരുന്നു കൊലപാതകം. ഈ കേസ് വിചാരണ നടപടികളിലേക്ക് നീങ്ങുകയാണ്.
   Published by:Aneesh Anirudhan
   First published:
   )}