advertisement

'സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിക്കുന്നത് ഖേദകരം'; കെകെ ശൈലജ

Last Updated:

ജലീൽ കുഴപ്പത്തിലാക്കുമോയെന്ന് കെ കെ ശൈലജയ്ക്ക് ആശങ്ക

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ കെടി ജലീലിനെ (K. T. Jaleel)പറ്റിയുള്ള പരാമർശത്തിൽ വിശദീകരണവുമായി കെകെ ശൈലജ (K. K. Shailaja). 'ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമോ' എന്നായിരുന്നു അടുത്തിരുന്ന സജി ചെറിയാനോട് ശൈലജ ശബ്ദം താഴ്ത്തി പറഞ്ഞത്. പ്രസംഗത്തിന്റെ സമയം നഷ്ടമാകുമോ എന്ന് കരുതി പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് പിന്നീട് ശൈലജ വിശദീകരിച്ചു.
ലോകായുക്ത ഭേദഗതി സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു കെ.കെ. ശൈലജ. നേരത്തെ തനിക്കെതിരെ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയാൻ ജലീൽ  ശൈലജയുടെ സമയം ചോദിച്ചു. കെകെ ശൈലജ ജലീലിന്റെ ആവശ്യത്തിന് വഴങ്ങി. ഇരിക്കുന്നതിനിടെ ആത്മഗതം എന്നോണം പറഞ്ഞതാണ്  പുലിവാലായത്.
advertisement
സഭയിലെ മൈക്രോഫോൺ ശൈലജയുടെ ശബ്ദം പിടിച്ചെടുത്തു. സഭാ ടിവിയിലൂടെ പുറത്തുവന്ന ദൃശ്യം മിനിറ്റുകൾക്കുള്ളിൽ വൈറലായി.  ഇതോടെയാണ് വിശദീകരണവുമായി ശൈലജ ഫേസ്ബുക്ക് പോസ്റ്റിട്ടത്. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടു. ഇത് ഖേദകരമാണ്. അത് ജലീലിനെതിരെ എതിരാണെന്ന് ആക്ഷേപം ഇല്ലാത്തതും ദുരുപദിഷ്ടവുമാണ് - ശൈലജ തടിയൂരാൻ ശ്രമിച്ചു.
advertisement
കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 
നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.
advertisement
എന്നാൽ സമീപകാലത്ത് തുടർച്ചയായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ജലീലിന്റെ നടപടികൾക്കെതിരെ സിപിഎമ്മിനുള്ള അതൃപ്തി വ്യക്തമാക്കുന്നതായി കെ കെ ശൈലജയുടെ ആത്മഗതം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിക്കുന്നത് ഖേദകരം'; കെകെ ശൈലജ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement