നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജി എം.എൽ.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

  അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജി എം.എൽ.എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

  കഴിഞ്ഞ ദിവസം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ വിജിലൻസ് നടത്തിയ പരിശോധനയിൽ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു.

  കെ എം ഷാജി

  കെ എം ഷാജി

  • Share this:
   കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി കെ.എം  ഷാജി രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയതിനെ തുടർന്നാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ ദിവസം ഷാജിയുടെ  അഴീക്കോട്ടെ വീട്ടില്‍ വിജിലൻസ് നടത്തിയ പരിശോധനയിൽ  47,35,500 രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

   Also Read സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്നുമുതല്‍ കര്‍ശനം; ഇന്നും നാളെയും കൂട്ടപ്പരിശോധന

   പിടിച്ചെടുത്ത 500 ഗ്രാം സ്വര്‍ണവും വിദേശകറന്‍സികളും ഷാജിക്ക് തിരികെ നല്‍കിയിരുന്നു. ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച് വിജിലന്‍സ് പിടിച്ചെടുത്ത 77 രേഖകള്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കും. ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്. അതേസമയം പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്ന നിലപാടിലാണ് കെ.എം ഷാ 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

   പാനൂര്‍ കൊലക്കേസ് പ്രതികളെ സി.പി.എം സംരക്ഷിക്കുന്നു: കെ.പി.എ മജീദ്

   മലപ്പുറം: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുന്നെന്ന ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സിപിഎം പറയുന്ന പ്രതികളെ മാത്രമാണ് അന്വേഷണ സംഘം പിടികൂടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമമാണ് നടക്കുന്നത്. ആദ്യ ഘട്ടം മുതലേ അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടന്നു. കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടത്തുന്നവയാണെന്നും മജീദ് ആരോപിച്ചു.

   സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ പിടികൂടുക എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതു തന്നെയാണ് കേന്ദ്രത്തില്‍ മോദി സര്‍ക്കാരും ചെയ്യുന്നത്. കെ.എം ഷാജിയോട് സർക്കാർ പക പോക്കുകയാണ്. ഇലക്ഷന്‍ കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികള്‍ പണമിടപാട് തീര്‍ക്കുന്നത് സ്വാഭാവികം ആണ്. അതുകൊണ്ട് തന്നെ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ രേഖകള്‍ പൂര്‍ണമായും ഹാജരാക്കാന്‍ കഴിയും.  ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ഇത്തരത്തില്‍ ഒരു റെയ്ഡ് നടത്തിയത് ദുരുദ്ദേശപരമാണെന്നും കെ.പി.എ മജീദ് ആരോപിച്ചു.


   Published by:Aneesh Anirudhan
   First published:
   )}