'സ്വർണ്ണ കള്ളക്കടത്തിന് ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്'; സർക്കാരിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ; ചർച്ച തുടരുന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
സമ്പൂർണ്ണ ആസുത്രണം കള്ളക്കടത്ത് മാഫിയുടേതാണ്. അമിത അധികാരങ്ങൾ ഉള്ള ശിവശങ്കറിനെ അവർ വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളകടത്ത് സംഘം റാഞ്ചിയെന്നും വി.ഡി സതീശൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ അവിശ്വാസപ്രമേയം പ്രതിപക്ഷം സഭയിൽകൊണ്ടുവന്നു. വി.ഡി സതീശൻ എംഎൽഎയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. സ്വർണക്കടത്തിന് ആസ്ഥാനമായത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി കപ്പിത്താനായുള്ള കേരലത്തിലെ ഭരണമെന്ന കപ്പൽ ആടി ഉലയുകയാണ്. സമ്പൂർണ്ണ ആസുത്രണം കള്ളക്കടത്ത് മാഫിയുടേതാണ്. അമിത അധികാരങ്ങൾ ഉള്ള ശിവശങ്കറിനെ അവർ വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളകടത്ത് സംഘം റാഞ്ചിയെന്നും അദ്ദേഹം ആരോപിച്ചു.
സെക്രട്ടേറിയറ്റിൽ എൻഐയും ഇ ഡി യും കയറിയിറങ്ങുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ശിവശങ്കറിന്റെ തലയിൽ എല്ലാം വച്ചു. ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം തേടി. എല്ലാത്തിലും അഴിമതിയും വിവാദവുമാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.
ലൈഫ് മിഷൻ വിവാദവും വി.ഡി സതീശൻ സഭയിൽ ഉന്നയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാകാം വിദേശ സഹായം തേടിയത്. എന്നാൽ 4.25 കോടി കമ്മീഷൻ കൂടിപ്പോയി. ഗൗരവകരമായി ഇക്കാര്യം അന്വേഷിക്കാൻ തയ്യാറുണ്ടോ. പാവങ്ങളുടെ ലൈഫ് മിഷൻ കൈക്കൂലി മിഷൻ ആക്കി. ബെവ് ക്യൂ ആപ്പും ലൈഫ് കൈക്കൂലിയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
advertisement
കെ.ടി ജലീലിനെതിരെയും രൂക്ഷമായ വിമർശനമാണ് വി.ഡി സതീശൻ ഉയർത്തിയത്. സക്കാത്ത് സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കളിത്തട്ടിപ്പിനല്ല, ഖുറാനെ മറയാക്കേണ്ടത്. അഞ്ചു ലക്ഷം രൂപയ്ക്കു വേണ്ടി 15 തവണ വിളിച്ചു.
മുഖ്യമന്ത്രിക്ക് പേഴ്സണൽ സ്റ്റാഫ് എന്തിനാ? ഇത്രയും മിടുക്കനായ മന്ത്രി പോരെയെന്നും വി.ഡി സതീശൻ ചോദിച്ചു.
advertisement
എന്നാൽ സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്തുനിന്ന് മാറ്റിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചു. എന്നാൽ അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കാൻ അനുമതി നൽകാനാകില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. ഉമ്മർ എംഎൽഎയാണ് സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയം കൊണ്ടുവരാനായി നോട്ടീസ് നൽകുന്നത്. സ്വർണക്കടത്ത് കേസിൽ സ്പീക്കർക്ക് സംശയകരമായ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.
14-ാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബാനറുകളുമായാണ് സഭയിൽ എത്തിയത്. ധനബില്‍ പാസാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പത്തോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്. നിയമസഭാ ചരിത്രത്തില്‍ ചര്‍ച്ചയ്ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണിത്. പിണറായി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്.
advertisement
You may also like:Exclusive: വിദേശത്തുനിന്നും നയതന്ത്രചാനൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ കഴിയുമോ? വിദേശകാര്യ മന്ത്രാലയം പറയുന്നതെന്ത്? [NEWS]മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുവിനു നേരെ അക്രമ ശ്രമം; പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം [NEWS] വിനായക ചതുര്‍ത്ഥി 2020| ഗണേശ വിഗ്രഹ നിമഞ്ജനം; പത്ത് നിർദേശങ്ങളുമായി തിരുവനന്തപുരം ജില്ലാഭരണകൂടം [NEWS]
ഇന്നു രാജ്യസഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇതിലും സഭയ്ക്കകത്ത് ധനബില്‍, അവിശ്വാസപ്രമേയ ചര്‍ച്ച എന്നിവയിലടക്കം വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനാണ് കേരള കോണ്‍ഗ്രസ്- എം ജോസ് കെ. മാണി പക്ഷം തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നു നിര്‍ദേശിച്ച് യുഡിഎഫ് ചീഫ് വിപ്പ് സണ്ണി ജോസഫ്, കേരള കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
അതേസമയം സര്‍ക്കാറിനെതിരെ പ്രതിപക്ഷം നോട്ടീസ് നല്കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന നിയമസഭ സമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ പങ്കെടുക്കില്ല. ഭരണപക്ഷ എം.എല്‍.എ വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ എം.എല്‍.എ സി.എഫ് തോമസ് എന്നിവരാണ് ഹാജരാകാത്തത്. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്.പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ പിന്തുണക്കും. എന്നാല്‍, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും രാജഗോപാല്‍ വോട്ട് ചെയ്യില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2020 11:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വർണ്ണ കള്ളക്കടത്തിന് ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്'; സർക്കാരിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ; ചർച്ച തുടരുന്നു