രാജ്യം ഒന്നിച്ചുനിൽക്കണം; ഭീകരതയുടെ ഉറവിടം ഇല്ലാതാക്കാൻ കടുത്ത നടപടി വേണമെന്ന് KNM

Last Updated:

ഭീകരരുടെ ഭീരുത്വവും മനുഷ്യത്വമില്ലായ്മയുമാണ് കശ്മീർ ഭീകരാക്രമണത്തിൽ വ്യക്തമാകുന്നത്. ഭീകരതക്ക് മതമോ നിറമോ ഇല്ലാത്തതിനാൽ, മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം

News18
News18
കോഴിക്കോട്: നിരപരാധികളെ നിഷ്കരുണം കൊന്നുതള്ളുന്ന ഭീകരരെ അമർച്ച ചെയ്യാൻ രാജ്യം ഒന്നിച്ചു നിൽക്കണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഉണ്ടായ ഭീകരാക്രമണം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. ഭീകരരുടെ ഭീരുത്വവും മനുഷ്യത്വമില്ലായ്മയുമാണ് കശ്മീർ ഭീകരാക്രമണത്തിൽ വ്യക്തമാകുന്നത്. ഭീകരതക്ക് മതമോ നിറമോ ഇല്ലാത്തതിനാൽ, മുഖം നോക്കാതെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. എല്ലാ ഭീകരതക്കും ഇന്ധനം നൽകുന്നത് വെറുപ്പിന്റെ പ്രത്യയ ശാസ്‌ത്രമാണ്. നിരപരാധികളെ കൊല്ലുന്ന, സമൂഹത്തിൽ വിഭാഗീയതയും അരാജകത്വവും വിതയ്ക്കുന്ന വിദ്വേഷ അജണ്ടകൾക്കെതിരെ രാഷ്ട്രീയം മറന്ന് പോരാടണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു. രാജ്യത്തെ അശാന്തിയിലേക്ക് നയിക്കാൻ കരുക്കൾ നീക്കുന്ന ഭീകര സംഘങ്ങളെയും അവരുടെ ആശയങ്ങളേയും പിഴുതെറിയാൻ രാജ്യം ഒന്നിച്ചു നിൽക്കുമെന്ന് മാതൃകാമുന്നേറ്റത്തിലൂടെ ദുശക്തികൾക്കു മനസ്സിലാക്കി കൊടുക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജ്യം ഒന്നിച്ചുനിൽക്കണം; ഭീകരതയുടെ ഉറവിടം ഇല്ലാതാക്കാൻ കടുത്ത നടപടി വേണമെന്ന് KNM
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement