ഗുരുവായൂർ ഏകാദശി; ഒരു വർഷത്തെ ഏകാദശിക്ക് തുല്യം; ചാവക്കാട് താലൂക്കിൽ അവധി

Last Updated:

മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, മനഃശാന്തി, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി,  സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം

News18
News18
ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ഏകാദശി. മഹാവിഷ്ണുവിനെ ഭജിക്കുവാനുളള ഏറ്റവും പ്രധാനപ്പെട്ട വ്രതമായ ഏകാദശി നോൽക്കുന്നത് സർവ്വപാപങ്ങൾക്കും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമായ വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി ഇന്ന്  (ഡിസംബർ 11) ആചരിക്കുകയാണ്.
ഏകാദശിവ്രതം അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുവിന്റെ പ്രീതി ലഭിക്കാൻ‌ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭ​ഗവാൻ ഏറെ പ്രസന്നതയോടെ ഇരിക്കുന്ന ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിച്ചാൽ അനു​ഗ്രഹം ചൊരിയും. ​ഗുരുവായൂർ ഏകാദശി ദിവസമായ ഇന്ന് ഭക്തർ മന്ത്രങ്ങളും കീർത്തനങ്ങളും ജപിച്ച് വ്രതം അനുഷ്ഠിക്കുകയാണ്.
‍​ഗുരുവായൂർ ഏകാദശി
​ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ​ഗുരുവായൂർ ഏകാദശി. ഏറ്റവുമധികം ഭക്തജനങ്ങള്‍ എത്തുന്ന ഈ ദിവസത്തെ ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് കണകാക്കി വരുന്നത്. ദശമി പുലര്‍ച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസം രാവിലെ 9 വരെ തുറന്നു വയ്ക്കുന്നത് ഭക്തര്‍ക്കെല്ലാം ദര്‍ശനം നല്‍കുന്നതിനാണ്.
advertisement
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതും ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയതും ഈ ദിവസമെന്നാണ് വിശ്വാസം. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, മനഃശാന്തി, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി,  സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ഈ വ്രതം ഏകാദശിയുടെ തലേദിവസവും പിറ്റേദിവസവും എടുക്കണം.
ചാന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. അമാവാസിയുടെ പിറ്റേന്ന് പ്രഥമ മുതല്‍ പൗര്‍ണമി വരെയുള്ള 15 ദിവസമാണ് ശുക്ലപക്ഷം. ഗുരുവും വായുവും പ്രതിഷ്ഠ നടത്തിയതും മേല്‍പുത്തൂര്‍ നാരായണീയം എഴുതി സമര്‍പ്പിച്ചതും ഏകാദശി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശി ദിനമായ ഇന്ന് രാവിലെ രാവിലെ കാഴ്ചശീവേലിക്ക് ശേഷം ശ്രീപാ‌‍ർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യം അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്. 11 മണിയോടെ എഴുന്നള്ളിപ്പ് പാ‍‍ർഥസാരഥി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നിറപറ സ്വീകരിക്കും. പിന്നീട് നാദസ്വരം അകമ്പടിയോടെ ഗുരുവായൂ‍ർ ക്ഷേത്രത്തിലേക്ക് മടക്കം.
advertisement
​വ്രതം അനുഷ്ഠിക്കേണ്ട വിധം
ഗുരുവായൂർ ഏകാദശി നാളിൽ അനുഷ്ഠിക്കുന്ന വ്രതങ്ങളും അന്ന് നേരുന്ന വഴിപാടുകളും ഈ ലോകത്തിലും പരലോകത്തിലും ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഏകാദശിക്ക് മാത്രം വ്രതം നോൽക്കുന്നവരുമുണ്ട്.
ഏകാദശിക്ക് തലേ ദിവസം ആരംഭിക്കുന്ന വ്രതം ഏകാദശി കഴിഞ്ഞിട്ടുള്ള ദിനമാണ് അവസാനിക്കുന്നത്. ആദ്യ ദിനത്തിൽ, ലളിത ജീവിതം നയിക്കണം. അന്നേ ദിവസം, നിലത്ത് കിടന്നുറങ്ങുകയും പാദരക്ഷകൾ ഇല്ലാതെ നടക്കുന്നതമാണ് ഉത്തമം. രണ്ടാം ദിനമായ ഏകാദശി ദിനത്തിൽ, പുലർച്ചെ ഉണർന്ന് വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തണം. നാല് പ്രദക്ഷിണമാണ് വെക്കേണ്ടത്. തുളസിമാലയോ തൃക്കൈ വെണ്ണയോ സമർപ്പിക്കാം. പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ ഏകാദശി നാളിൽ നടത്തുന്നത് ഭക്തർക്ക് ഐശ്വര്യമേകും. ഇതിനോടൊപ്പം പ്രഭാത പൂജയ്ക്കും നാമജപത്തിനും പ്രാധാന്യം നൽകണം. ഇന്ന് വിഷ്ണു ഗായത്രി ജപിക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങി ജീവിതത്തിൽ സർവൈശ്വര്യം നിറയും എന്നാണ് ആചാര്യന്മാർ പറയുന്നത്. കുറഞ്ഞത് 9 തവണയെങ്കിലും വിഷ്ണുഗായത്രി ജപിക്കണം. ഈ ദിനം ഉപവാസമാണ് ഉത്തമം. അതിന് സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ചുകൊണ്ട് പഴങ്ങളും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളും കഴിക്കാം.
advertisement
മൂന്നാം നാളിലും സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് ക്ഷേത്ര ദർശനം നടത്തി നാമജപം നടത്തണം. ഈ ദിവസത്തിലും അരിയാഹാരം ഉപേക്ഷിക്കാം. കഴിയുമെങ്കിൽ അത്താഴം ഒഴിവാക്കി ഉവസിക്കുന്നത് ഉത്തമമെന്നാണ് ആചാര്യർ പറയുന്നത്.
അവധി
വിശ്വപ്രസിദ്ധമായ ഏകാദശി ദിനത്തോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രം സ്ഥിതിചെയ്യുന്ന ചാവക്കാട് താലൂക്കിലാണ് അവധി. ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇന്നലെ ഉത്തരവിറക്കിയിരുന്നു. അവധിയുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂർ ഏകാദശി; ഒരു വർഷത്തെ ഏകാദശിക്ക് തുല്യം; ചാവക്കാട് താലൂക്കിൽ അവധി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement