വെള്ളി വെളിച്ചത്തിൽ കുളിച്ച് ഭൂതത്താൻകെട്ട്; ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഡാമിലെ ദീപാലങ്കാരം
Last Updated:
വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിയൊഴുകി വരുന്ന വെള്ളത്തിൻ്റെ കാഴ്ചയും ചേർന്നപ്പോൾ, രാത്രിയിലെ ഭൂതത്താൻകെട്ട് ഒരു അത്ഭുതലോകം പോലെയായി.
ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പമൊരു വെളിച്ചോത്സവവും. കോതമംഗലത്തെ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ട് ഡാം മുഴുവനായി ലൈറ്റുകളുടെ മാലയണിഞ്ഞ് തിളങ്ങുന്നത് കാണാൻ നൂറു കണക്കിനാളുകളാണ് എത്തുന്നത്.
വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിയൊഴുകി വരുന്ന വെള്ളത്തിൻ്റെ കാഴ്ചയും ചേർന്നപ്പോൾ, രാത്രിയിലെ ഭൂതത്താൻകെട്ട് ഒരു അത്ഭുതലോകം പോലെയായി. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം ഭൂതത്താൻകെട്ട് ഡാം ഇപ്പോൾ ചൂടേകുന്നത്
ഡാം മുഴുവൻ നിറയെ സ്ഥാപിച്ച LED അലങ്കാരങ്ങളുടെ ഈ വർണത്തിളക്കമാണ്.
കുടുംബസമേതം എത്തുന്നവരും യുവജന കൂട്ടങ്ങളും ഫോട്ടോകളും സെൽഫികളും പകർത്തി ക്രിസ്മസ് രാത്രി ആഘോഷമാക്കി. ഡാമിലെ ദീപാലങ്കാരം അതി മനോഹരമായിട്ടുണ്ടെന്നും വൻ ജനക്കൂട്ടമാണ് ഇവിടെയെത്തിക്കൊണ്ടിരിക്കുന്നതെന്നും ഡാം കാണാൻ കുടുംബത്തോടൊപ്പം എത്തിയ ശ്യാമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Dec 26, 2025 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വെള്ളി വെളിച്ചത്തിൽ കുളിച്ച് ഭൂതത്താൻകെട്ട്; ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഡാമിലെ ദീപാലങ്കാരം










