ക്രൂയിസ് സഞ്ചാരികളെ വരവേറ്റ് കൊച്ചി: ഡി.ടി.പി.സി. കലാ-കരകൗശല പ്രദർശനവും ലൈവ് വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു

Last Updated:

കേരളത്തിൻ്റെ സമ്പന്നമായ പൈതൃകവും കരകൗശല നൈപുണ്യവും സാംസ്കാരിക തനിമയും അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രദർശനം.

News18
News18
കൊച്ചി തുറമുഖത്തെത്തുന്ന ക്രൂയിസ് വിനോദസഞ്ചാരികൾക്കായി ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കലാ-കരകൗശല പ്രദർശനവും ലൈവ് വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ കൊച്ചി ഓഫീസുമായി സഹകരിച്ച് നവംബർ 21, 22 തീയതികളിലായാണ് പരിപാടി നടത്തിയത്. കേരളത്തിൻ്റെ സമ്പന്നമായ പൈതൃകവും കരകൗശല നൈപുണ്യവും സാംസ്കാരിക തനിമയും അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രദർശനം. ക്രൂയിസ് ടെർമിനൽ ലോബിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളുടെ ഭാഗമായി ചുവർചിത്രങ്ങൾ, ചിരട്ട, മുള, കയർ എന്നിവകൊണ്ടുള്ള കരകൗശല വസ്തുക്കൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.
പ്രദർശനത്തോടനുബന്ധിച്ച് നടന്ന ലൈവ് ഡെമോൺസ്ട്രേഷനുകൾ സഞ്ചാരികൾക്ക് നല്ലൊരു അനുഭവമായി. പരമ്പരാഗത കലാകാരന്മാർ ചുവർചിത്രങ്ങളും കരകൗശല വസ്തുക്കളും നിർമ്മിക്കുന്നത് നേരിൽ കാണാനും കേരളത്തിൻ്റെ തനതു നിർമ്മാണ രീതികൾ മനസ്സിലാക്കാനും അവർക്ക് അവസരം ലഭിച്ചു. തനതായ യാത്രാനുഭവങ്ങൾ തേടുന്ന വിദേശ സഞ്ചാരികളെ ആകർഷിക്കാനും, മറ്റ് അന്താരാഷ്ട്ര തുറമുഖങ്ങളിൽ നിന്ന് കൊച്ചിയെ വേറിട്ടുനിർത്താനുമാണ് ഇത്തരം ടൂറിസം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ക്രൂയിസ് സഞ്ചാരികളെ വരവേറ്റ് കൊച്ചി: ഡി.ടി.പി.സി. കലാ-കരകൗശല പ്രദർശനവും ലൈവ് വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement