അക്ഷരങ്ങളുടെ ലോകത്തേക്ക് പുത്തൻ ചുവടുവെപ്പ്; എളവൂരിൽ 'എഴുത്തിൻ്റെ പണിപ്പുര' സാഹിത്യ ശില്പശാല ശ്രദ്ധേയമായി

Last Updated:

ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക മുഖ്യപ്രഭാഷണം നടത്തുകയും നാടിൻ്റെ നവാഗത എഴുത്തുകാർക്ക് വേണ്ടി എങ്ങനെ എഴുതണമെന്ന വിഷയത്തെ പറ്റി സംസാരിക്കുകയും ചെയ്തു.

കാളത്തി മേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
കാളത്തി മേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
എളവൂർ മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല 'എഴുത്തിൻ്റെ പണിപ്പുര' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. കാളത്തി മേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക മുഖ്യപ്രഭാഷണം നടത്തുകയും നാടിൻ്റെ നവാഗത എഴുത്തുകാർക്ക് വേണ്ടി എങ്ങനെ എഴുതണമെന്ന വിഷയത്തെ പറ്റി സംസാരിക്കുകയും ചെയ്തു.
'എഴുത്താൾ' നാടിൻ്റെ വെളിച്ചമാണെന്ന് കവയിത്രി തൻ്റെ മനോഹരമായ ഭാഷയിലൂടെ രേഖപ്പെടുത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ: ടി.കെ. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. സാബു സ്വാഗതം ചെയ്‌ത പരിപാടിയിൽ കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു. സെക്രട്ടറി ടി.ആർ. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.എസ്. നാരായണൻ, വാർഡ് അംഗങ്ങളായ ജിൻസി ബൈജു, ബീനരവി, മാർഗി മധു, പുളിയനം പൗലോസ്, സുജാത വാരിയർ, ടി.ആർ. പ്രേംകുമാർ, സത്യദാസ്, സെൻജോ, കെ.കെ. ജയേശൻ എന്നിവർ സംസാരിച്ചു. കാളത്തി മേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരി, കവി വിജയരാജമല്ലികയെ ഉപഹാരം നൽകി ആദരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
അക്ഷരങ്ങളുടെ ലോകത്തേക്ക് പുത്തൻ ചുവടുവെപ്പ്; എളവൂരിൽ 'എഴുത്തിൻ്റെ പണിപ്പുര' സാഹിത്യ ശില്പശാല ശ്രദ്ധേയമായി
Next Article
advertisement
ദീപക്കിന്റെ മരണം; ബസിൽ‌ വീഡിയോയെടുത്ത് പ്രചരിപ്പിച്ച ഷിംജിത മുസ്തഫ അറസ്റ്റിൽ
ദീപക്കിന്റെ മരണം; ബസിൽ‌ വീഡിയോയെടുത്ത് പ്രചരിപ്പിച്ച ഷിംജിത മുസ്തഫ അറസ്റ്റിൽ
  • ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ദീപക്കിന്റെ ആത്മഹത്യക്കേസിൽ ഷിംജിത അറസ്റ്റിൽ

  • വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിത മുസ്തഫയെ പോലീസ് പിടികൂടിയത്; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

  • ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തു

View All
advertisement