അരങ്ങേറ്റത്തിൽ തന്നെ ഒന്നാം സ്ഥാനം! കഥകളി സംഗീതത്തിൽ വിസ്മയമായി കാർത്തിക്
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
നളചരിതം മൂന്നാം ദിവസത്തിലെ പദങ്ങൾ പാടിയാണ് കാർത്തിക് ഒന്നാംസ്ഥാനം നേടിയത്.
അമ്മയുടെ പ്രതീക്ഷ തെറ്റിക്കാതെ പങ്കെടുത്ത ആദ്യ വർഷംതന്നെ കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനവുമായി കാർത്തിക്. എറണാകുളം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കഴിഞ്ഞ രണ്ടുവർഷവും ഗിറ്റാറിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കാർത്തിക് ഇതാദ്യമായാണ് കഥകളിസംഗീതത്തിൽ മത്സരിക്കുന്നത്. എച്ച്എസ്എസ് വിഭാഗം കഥകളിസംഗീതത്തിൽ നളചരിതം മൂന്നാം ദിവസത്തിലെ പദങ്ങൾ പാടിയാണ് കാർത്തിക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത്. എടവനക്കാട് എച്ച്ഐഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ടി.എ. കാർത്തിക്ക്.
സംഗീതാധ്യാപികയായ അമ്മ ആശയോട് കുറച്ചു കാലം മുൻപാണ് കാർത്തിക് കഥകളി സംഗീതത്തോടുള്ള ഇഷ്ടം പങ്കുവെച്ചത്. തുടർന്ന് അമ്മയാണ് കാർത്തിയെ കലാമണ്ഡലം ബാലചന്ദ്രൻ്റെ കീഴിൽ കഥകളി സംഗീതം അഭ്യസിപ്പിക്കാൻ വിട്ടത്. ഗിറ്റാർ മത്സരത്തിലും കാർത്തിക്ക് പങ്കെടുത്തിരുന്നു. നായരമ്പലം തയ്യത്താഴത്ത് അനിലിൻ്റെയും ആശയുടെയും മകനാണ് കാർത്തിക്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗിറ്റാർ പഠനം തുടങ്ങുന്നത്. ഇത്തവണ ഗസലിലും മത്സരിച്ചിരുന്നു. അതിലും എ ഗ്രേഡ് നേടിയി. കലയോടൊപ്പം കായികരംഗവും കാർത്തിക്കിന് പ്രിയപ്പെട്ടതാണ്. ഉപജില്ലാ കായികമേളയിൽ 200 മീറ്ററിൽ പങ്കെടുത്ത കാർത്തിക്ക് 100 മീറ്ററിലും മികച്ച പ്രകടനം കാഴ്ച്ചവച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 17, 2025 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
അരങ്ങേറ്റത്തിൽ തന്നെ ഒന്നാം സ്ഥാനം! കഥകളി സംഗീതത്തിൽ വിസ്മയമായി കാർത്തിക്







