എടത്തല ഗ്രാമപഞ്ചായത്തിൽ കേരളോത്സവം: സ്പോർട്സ്, കലാ മത്സരങ്ങൾ തുടങ്ങി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
പരിപാടിയുടെ സമാപന സമ്മേളനം ഒക്ടോബർ മൂന്ന് വൈകിട്ട് നാലിന് എടത്തല ഗ്രാമപഞ്ചായത്ത് അനക്സ് ഹാളിൽ നടക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തുന്ന കേരളോത്സവത്തിന് എടത്തല ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കുഴുവേലിപ്പടി കുർലാട് സീറോക്ക് ഗ്രൗണ്ടിൽ നടന്ന വോളിബോൾ മത്സരത്തോടെ പരിപാടിക്ക് തിരി തെളിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ലിജി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഓട്ടമത്സരങ്ങൾ, ലോങ്ങ് ജമ്പ്, 4x100 മീറ്റർ റിലേ, ഷോട്ട്പുട്ട്, ഡിസ്ക് ത്രോ, ജാവലിൻ ത്രോ തുടങ്ങിയ മത്സരങ്ങൾ നടന്നു. വരും ദിവസങ്ങളിൽ വിവിധ കലാകായിക മത്സരങ്ങൾ നടക്കും.
കാരംസ്, ഷട്ടിൽ ബാഡ്മിൻ്റൺ, ഫുട്ബോൾ, നീന്തൽ, ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും കവിത, കഥ, കാർട്ടൂൺ, ചിത്രരചന, മെഹന്തി തുടങ്ങിയ മത്സരങ്ങളും നടക്കും. ഭരതനാട്യം, മോഹിനിയാട്ടം, കൂച്ചിപ്പുടി, നാടോടി നൃത്തം, കേരള നടനം, ദഫ് മുട്ട്, ഒപ്പന, സംഘനൃത്തം, തിരുവാതിര, മോണോ ആക്ട് തുടങ്ങിയ കലാ മത്സരങ്ങളും ചെണ്ട, തബല, വയലിൻ, മൃദംഗം, ഓടക്കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ മത്സരങ്ങളും അരങ്ങേറും. സെപ്റ്റംബർ 29 വരെ പഞ്ചായത്തിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. പരിപാടിയുടെ സമാപന സമ്മേളനം ഒക്ടോബർ മൂന്ന് വൈകിട്ട് നാലിന് എടത്തല ഗ്രാമപഞ്ചായത്ത് അനക്സ് ഹാളിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 23, 2025 12:33 PM IST