ആലങ്ങാട്-കരിങ്ങാതുരുത്ത് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

Last Updated:

യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് പുതിയ സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത്.

പുതിയ കെ എസ് ആർ ടി സി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി പി രാജീവ്.
പുതിയ കെ എസ് ആർ ടി സി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി പി രാജീവ്.
കെ എസ് ആർ ടി സി ബസിൻ്റെ പുതിയ സർവീസ് വരുന്നതോടെ ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് എത്തുന്നതിലുള്ള യാത്രക്ലേശമാണ് പരിഹരിക്കപ്പെടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലങ്ങാട്-കരിങ്ങാതുരുത്ത് പുതിയ കെ എസ് ആർ ടി സി ബസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് പുതിയ സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത്. ഗോതുരുത്ത്, പറവൂർ, കൂനമ്മാവ്, പാനായികുളം, എടയാർ, പാതാളം വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസ് ഉടൻ ആരംഭിക്കുമെന്നും, ആലങ്ങാട് - കരിങ്ങാതുരുത്ത് സർക്കുലർ സർവീസായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷയായി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം. മനാഫ്, വൈസ് പ്രസിഡൻ്റ് ലത പുരുഷൻ, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, സ്ഥിരം സമിതി അധ്യക്ഷരായ വിൻസെൻ്റ് കാരിക്കശ്ശേരി, ജയശ്രീ ഗോപീകൃഷ്ണൻ, സുനി സജീവൻ, വാർഡ് മെമ്പർമാരായ നിറ്റ സാബു, പി ആർ ജയകൃഷ്ണൻ, ബിൻസി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആലങ്ങാട്-കരിങ്ങാതുരുത്ത് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement