കാലാവസ്ഥ സൗഹൃദ ജീവിതശൈലിയെ ആസ്പദമാക്കി ഒക്കൽ ഫാം ഫെസ്റ്റ് ഒക്ടോബർ 11 മുതൽ
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
ഫാം ഫെസ്റ്റിന് മുന്നോടിയായി ഒക്ടോബർ 10 ന് വൈകിട്ട് 4 മണിക്ക് ഫാമിലെ ചെളിക്കണ്ടത്തിൽ നടക്കുന്ന മഡ് ഫുട്ബോൾ മത്സരം ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സഹകരണത്തോടെ ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ഈ മാസം 11, 12, 13, 14 തീയതികളിൽ ഒക്കൽ ഫാം ഫെസ്റ്റ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അറിയിച്ചു. കാർഷിക പ്രദർശന - വിപണന മേള, സെമിനാറുകൾ, ഡോക്യുമെൻ്ററി - വീഡിയോ പ്രദർശനം, മഡ് ഫുട്ബോൾ, വനിതകളുടെ പായസ പാചക മത്സരം, ചൂണ്ടയിടൽ മത്സരം, ട്രഷർ ഹണ്ട്, റെയിൻബോ ഡാൻസ് തുടങ്ങി വിവിധ പരിപാടികളും ഫാം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും രാവിലെ 9 മുതൽ 7 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. മേളയിൽ കാലാവസ്ഥ സൗഹൃദ ജീവിതശൈലി എന്ന ആശയം അടിസ്ഥാനമാക്കി വിദ്യാർഥികളുടെ ദൃശ്യാവിഷ്ക്കാരവും സംഘടിപ്പിച്ചിട്ടുണ്ട്.
ഫാം ടൂറിസത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപ ചെലവഴിച്ച് നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുളള ട്രെയിനിംഗ് സെൻ്ററിൻ്റെ നവീകരണവും, സൈക്ലിങ് ട്രാക്കിൻ്റെയും കഫ്റ്റീരിയയുടെയും നിർമ്മാണവും പൂർത്തിയായി, ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. ആംഫി തിയേറ്റർ, ശുചി മുറി സമുച്ചയം എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു.
ഫാം ഫെസ്റ്റിന് മുന്നോടിയായി ഒക്ടോബർ 10 ന് വൈകിട്ട് 4 മണിക്ക് ഫാമിലെ ചെളിക്കണ്ടത്തിൽ നടക്കുന്ന മഡ് ഫുട്ബോൾ മത്സരം ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 11ന് ഉച്ചക്ക് 2.30 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം എൽ എ അധ്യക്ഷനാവും. ബെന്നി ബഹനാൻ എം പി, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ 14 ന് വൈകിട്ട് 4 ന് സമാപന സമ്മേളനം വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Oct 10, 2025 6:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കാലാവസ്ഥ സൗഹൃദ ജീവിതശൈലിയെ ആസ്പദമാക്കി ഒക്കൽ ഫാം ഫെസ്റ്റ് ഒക്ടോബർ 11 മുതൽ










