ദേശീയ പാലിയേറ്റീവ് ദിനാചരണം വേറിട്ടതാക്കി അങ്കമാലി: നാടിൻ്റെ കാവൽക്കാരായ ആശാ പ്രവർത്തകരെ ആദരിച്ചു

Last Updated:

കോവിഡ് മഹാമാരിയുടെ സമയത്തടക്കം ആരോഗ്യരംഗത്ത് ഇവർ നടത്തിയ നിസ്തുലമായ സേവനങ്ങളെ ചടങ്ങിൽ എം.എൽ.എ. ശ്ലാഘിച്ചു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത് റോജി എം. ജോൺ MLA.
ചടങ്ങ് ഉദ്ഘാടനം ചെയ്ത് റോജി എം. ജോൺ MLA.
ദേശീയ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് അങ്കമാലി നിയോജകമണ്ഡലത്തിലെ മുഴുവന്‍ ആശാ പ്രവര്‍ത്തകരേയും പാലിയേറ്റീവ് രംഗത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാരേയും റോജി എം. ജോണ്‍ എം.എല്‍.എയുടെ നേത്യത്വത്തില്‍ ആദരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം വരുന്ന ആശാ പ്രവര്‍ത്തകരേയും, പാലിയേറ്റീവ് ജീവനക്കാരേയും ചടങ്ങില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. പൊതു ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ദേശീയ ആരോഗ്യ മിഷന്‍ രൂപം കൊടുത്ത അടിസ്ഥാന തലത്തിലുള്ള സന്നദ്ധപ്രവര്‍ത്തകരായ ആശമാരുടെ പ്രവര്‍ത്തനം വിസ്മരിക്കാനാവാത്തതാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ആരോഗ്യ പ്രതിസന്ധി നേരിട്ടപ്പോള്‍ തുച്ഛമായ വേതനത്തില്‍ പണിയെടുക്കുന്ന ആശമാരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് നമ്മള്‍ വിജയകരമായി പിടിച്ച് നിന്നത്.
ആശാ പ്രവര്‍ത്തകരുടെ സൗഹ്യദവും പരസ്പര സഹായങ്ങളുമാണ് ഓരോരുത്തരുടേയും തളര്‍ച്ചയിലെ ഊര്‍ജ്ജം എന്ന് എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ റീത്താപോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എം. വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.പി. മാര്‍ട്ടിന്‍, ബാബു സാനി, സലോമി ടോമി, ജയാ രാധാക്യഷ്ണന്‍, സണ്ണി പൈനാടത്ത്, പൗളി ബേബി, ആശാ രഘുനാഥ്, നഗരസഭാ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ മുണ്ടാടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.വി. സ്റ്റീഫന്‍, പോള്‍സണ്‍ പറപ്പിള്ളി, ബിജു പാലാട്ടി, പി.പി. ജോയ്, ബിജി സാജു, മാജി ബാബു തുടങ്ങി നഗരസഭാ കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ദേശീയ പാലിയേറ്റീവ് ദിനാചരണം വേറിട്ടതാക്കി അങ്കമാലി: നാടിൻ്റെ കാവൽക്കാരായ ആശാ പ്രവർത്തകരെ ആദരിച്ചു
Next Article
advertisement
'പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയല്ലേ ഒഴുകുന്നത്, കേന്ദ്രം എന്തുചെയ്തു?' ജി സുകുമാരൻ നായര്‍
'പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയല്ലേ ഒഴുകുന്നത്, കേന്ദ്രം എന്തുചെയ്തു?' ജി സുകുമാരൻ നായര്‍
  • കേന്ദ്രം പമ്പാ നദി മലിനതയോട് പ്രതികരിച്ചില്ലെന്ന് ജി സുകുമാരൻ നായർ വിമർശിച്ചു

  • പമ്പാ നദി ശുദ്ധീകരണത്തിൽ കേന്ദ്രം നടപടികൾ സ്വീകരിച്ചില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ആരോപിച്ചു

  • കേന്ദ്രം 10 വർഷം ഭരിച്ചിട്ടും ശബരിമലയും പമ്പാ നദിയും സംരക്ഷിക്കാൻ നടപടികൾ ഇല്ലെന്ന് അദ്ദേഹം.

View All
advertisement