'ക്ലീന്‍ ഇന്ത്യ'; ഷിപ്യാര്‍ഡിനൊപ്പം കൈകോര്‍ത്ത് യുവജനക്കൂട്ടായ്മയും വിദ്യാര്‍ത്ഥികളും

Last Updated:

'സ്വച്ഛതാ ഹി സേവ 2024 ക്ലീന്‍ ഇന്ത്യ' ക്യാമ്പയിനിൻ്റെ ഭാഗമായി നവംബര്‍ 30ന് വിദ്യാര്‍ത്ഥികളും യുവാക്കളും ചേര്‍ന്ന് ബീച്ച് പരിസരത്ത് നിറഞ്ഞ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കി.

'സ്വച്ഛതാ ഹി സേവ 2024 ക്ലീന്‍ ഇന്ത്യ'
'സ്വച്ഛതാ ഹി സേവ 2024 ക്ലീന്‍ ഇന്ത്യ'
കടൽത്തീരങ്ങളിലെ മണലിനും കാറ്റിനുമെല്ലാം നമ്മുടെ മനസ്സിന് ശാന്തതയേകുന്ന എന്തോ പ്രത്യേകതയുണ്ട്. ആ ഒരനുഭൂതിക്ക് വേണ്ടിയാണ് നമ്മൾ ബീച്ചിലേക്ക് പോകുന്നതും. ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ച് പോകുമ്പോൾ മാലിന്യം നിറഞ്ഞ അന്തരീക്ഷമാണ് കിട്ടുന്നതെങ്കിലോ? കൊച്ചിടിലെ വൈപ്പിൻ ദ്വീപിലെ ഒരു ഗ്രാമമാണ് പുതുവൈപ്പ്.
വിദേശികളും സ്വദേശികളും നിരവധി എത്തുന്ന പുതുവൈപ്പ് ബീച്ചിന് ഒരു പുതിയമുഖം ലഭിക്കുകയാണ്. 'സ്വച്ഛതാ ഹി സേവ 2024 ക്ലീന്‍ ഇന്ത്യ' ക്യാമ്പയിനിൻ്റെ ഭാഗമായി നവംബര്‍ 30ന് വിദ്യാര്‍ത്ഥികളും യുവാക്കളും ചേര്‍ന്ന് ബീച്ച് പരിസരത്ത് നിറഞ്ഞ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കി. കൊച്ചിന്‍ ഷിപ്യാര്‍ഡിനൊപ്പം റൈസ് അപ്പ് ഫോറം, ജെയ്ന്‍ യൂണിവേഴ്സിറ്റി മറൈന്‍ ബയോളജി വിഭാഗം, ഡിസൈനസ് സ്കൂൾ, കര്‍ത്തേടം സേക്രഡ് ഹാര്‍ട്ട് യൂപി സ്‌കൂള്‍ എന്നിവര്‍ സംയുക്തമായാണ് ബീച്ചിന് പുതിജീവനേകിയത്. ഇളങ്ങുന്നപ്പുഴ പഞ്ചായത്തും ഹരിത കര്‍മ്മ സേനാംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
advertisement
'സ്വച്ഛതാ ഹി സേവ 2024 ക്ലീന്‍ ഇന്ത്യ'
കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ സി എസ് ആര്‍ ഫണ്ടിങ്ങില്‍ റൈസ് അപ്പ് ഫോറം യുവജന കൂട്ടായ്മയുടെ ഇക്കോളജിക്കല്‍ സസ്റ്റൈനബിലിറ്റി അവേര്‍നെസ്സ് ആന്‍ഡ് പ്രൊമോഷന്‍  പ്രോഗ്രാമില്‍ (ESAP) ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് ആര്‍ട്ട് ഇന്‍സ്റ്റലേഷനും കടലും കടല്‍ത്തീരവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു. കൊച്ചിന്‍ ഷിപ്യാര്‍ഡ് സി എസ് ആര്‍ ഹെഡ് സമ്പത്ത് കുമാര്‍, ഇളങ്ങുന്നപ്പുഴ വാര്‍ഡ് മെമ്പര്‍മാരായ അഡ്വ. ലിഗീഷ് സേവ്യര്‍, ജോയ് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
'ക്ലീന്‍ ഇന്ത്യ'; ഷിപ്യാര്‍ഡിനൊപ്പം കൈകോര്‍ത്ത് യുവജനക്കൂട്ടായ്മയും വിദ്യാര്‍ത്ഥികളും
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement