നൃത്തത്തിൽ അർപ്പിച്ച ജീവിതം പുരസ്കാരത്തിലേക്ക് നയിച്ചു: ശോഭക്ക് കേരള നൃത്തശ്രീ 2025
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
അറിയപ്പെടുന്ന അഭിനേത്രിയും നർത്തകിയുമാണ് ശോഭ അനിൽകുമാർ. നിരവധി നൃത്ത മത്സരങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പ്രാപ്പൊയിൽ കക്കോട് ചെറുശ്ശേരി ഗ്രാമത്തിലെ നവപുരം പുസ്തക ദേവാലയത്തിൻ്റെ 2025ലെ കേരള നൃത്തശ്രീ പുരസ്കാരത്തിന് ആലുവ സ്വദേശി ശോഭ അനിൽകുമാർ അർഹയായി. ആലുവയിലെ പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള നാട്ട്യതാര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിൻ്റെ ഡയറക്ടറാണ് ശോഭ അനിൽകുമാർ. കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ള ശാസ്ത്രീയ നൃത്ത പരിശീലന സ്ഥാപനമാണിത്. അറിയപ്പെടുന്ന അഭിനേത്രിയും നർത്തകിയുമാണ് ശോഭ അനിൽകുമാർ. നിരവധി നൃത്ത മത്സരങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 32 വർഷമായി ശോഭ നൃത്തം പഠിപ്പിക്കാൻ തുടങ്ങിയിട്ട്. 4 വർഷം കണ്ണൂർ ജില്ലയിലും, ബാക്കി 28 വർഷം ആലുവയിലും ആയി നൃത്തം പഠിപ്പിക്കുന്നു.
കലാമണ്ഡലം ബീന, ഉഷാഭായി, പ്രകാശ് പുന്നാട്, കലാക്ഷേത്ര - എൻ. വി. കൃഷ്ണൻ എന്നിവരുടെ അടുത്ത് നിന്നാണ് ഭരതനാട്യം പഠിച്ചത്. ആന്ധ്രഹനുമന്തറാവൂൻ്റെ അടുത്ത് നിന്ന് കുച്ചിപ്പുടിയും, ബീന കലാമണ്ഡലത്തിൻ്റെ അടുത്തുനിന്ന് മോഹിനിയാട്ടവും പഠിച്ചു. നിലവിൽ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. സ്വന്തം സ്വദേശം കണ്ണൂർ ആണ്. 28 വർഷമായി ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂരിൽ താമസിക്കുന്നു. നൃത്തം ചെയ്യാനും പഠിപ്പിക്കുവാനും ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഭർത്താവും മകനുമാണ്. 15 വർഷം രാജശ്രീ S.M.M. സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്. ഇതുവരെ മുന്നോറോളം കുട്ടികളെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 03, 2025 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
നൃത്തത്തിൽ അർപ്പിച്ച ജീവിതം പുരസ്കാരത്തിലേക്ക് നയിച്ചു: ശോഭക്ക് കേരള നൃത്തശ്രീ 2025