advertisement

ജനഹൃദയങ്ങളിൽ ഇടംപിടിച്ച് 'ഒപ്പം' മെഡിക്കൽ ക്യാമ്പ്; ആശ്വാസമായി സൗജന്യ ശസ്ത്രക്രിയകളും തുടർചികിത്സയും

Last Updated:

തിമിര ശസ്ത്രക്രിയ മുതൽ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ വരെ സൗജന്യമായി ലഭ്യമാക്കുന്ന ജനകീയ പദ്ധതി...

കഴിഞ്ഞ തവണത്തെ ക്യാമ്പിലൂടെയാണ് ഹംസയുടെ ജീവിതത്തിൽ വെളിച്ചം മടങ്ങി എത്തിയത്.
കഴിഞ്ഞ തവണത്തെ ക്യാമ്പിലൂടെയാണ് ഹംസയുടെ ജീവിതത്തിൽ വെളിച്ചം മടങ്ങി എത്തിയത്.
വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും ആശ്വാസം ലഭിച്ച കഥയാണ് 'ഒപ്പം' മെഡിക്കൽ ക്യാമ്പിലെത്തിയ ആലുവ യു.സി. കോളേജ് സ്വദേശിയായ ഹംസയ്ക്ക് പറയാനുള്ളത്. കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവ് നടപ്പിലാക്കുന്ന 'ഒപ്പം' മെഡിക്കൽ ക്യാമ്പിൻ്റെ അഞ്ചാം പതിപ്പിൽ എത്തുമ്പോൾ, കാഴ്ച തിരിച്ചു കിട്ടിയതിൻ്റെ വലിയ സന്തോഷത്തിലാണ് അദ്ദേഹം.
കഴിഞ്ഞ തവണത്തെ ക്യാമ്പിലൂടെയാണ് ഹംസയുടെ ജീവിതത്തിൽ വെളിച്ചം മടങ്ങി എത്തിയത്. കാഴ്ചയെ പൂർണ്ണമായും ബാധിച്ച തിമിരത്തിന് 'ഒപ്പം' ക്യാമ്പിലൂടെ സൗജന്യമായി ശസ്ത്രക്രിയ നടത്തി. ലോകത്തെ വീണ്ടും വ്യക്തമായി കാണാൻ സാധിച്ചതിൻ്റെ വലിയ ആവേശവുമായാണ് ഹംസ അഞ്ചാം പതിപ്പായ ഇത്തവണത്തെ ക്യാമ്പിലേക്കും എത്തിയത്. കാഴ്ചയുടെ പ്രശ്നത്തിന് പരിഹാരമായെങ്കിലും അദ്ദേഹത്തെ അലട്ടിയിരുന്ന ശ്വാസംമുട്ടലിനും കാൽമുട്ട് വേദനയ്ക്കും ഇത്തവണ കൃത്യമായ ചികിത്സാ നിർദ്ദേശങ്ങളും മരുന്നുകളും ലഭ്യമാക്കി. തുടർചികിത്സയും മരുന്നുകളും മുടങ്ങാതെ ലഭിക്കാനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് ചികിത്സാ ചിലവുകൾ വലിയ ഭാരമാകുന്ന കാലത്ത്, ശസ്ത്രക്രിയയും മരുന്നുകളും സൗജന്യമായി നൽകി തണലാകുന്ന ഈ ജനകീയ പദ്ധതി തനിക്ക് വലിയൊരു അനുഗ്രഹമാണെന്ന് ഹംസ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ജനഹൃദയങ്ങളിൽ ഇടംപിടിച്ച് 'ഒപ്പം' മെഡിക്കൽ ക്യാമ്പ്; ആശ്വാസമായി സൗജന്യ ശസ്ത്രക്രിയകളും തുടർചികിത്സയും
Next Article
advertisement
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയ ജസീൽ അറസ്റ്റിൽ

  • ‘കിനാവിന്റെ രാജകുമാരൻ’ എന്ന അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ച് 12 പവൻ സ്വർണം തട്ടിയതായി പോലീസ്

  • കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും കേസുകൾ നിലവിലുണ്ട്

View All
advertisement