തിരുവനന്തപുരം: കോണ്‍ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തില്‍ ശശി തരൂരിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ്. ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചു.
ഗസ്റ്റ് ആര്‍ട്ടിസ്റ്റിനേപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുന്നു. പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നില്ല. ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.