advertisement

വികസന കുതിപ്പിൽ കാര്യറ; സ്കൂൾ കെട്ടിടത്തിന് പിന്നാലെ 8.5 കോടിയുടെ കുടിവെള്ള പദ്ധതിയും പുതിയ ബസ് സർവീസും

Last Updated:

കാര്യറ സർക്കാർ എൽ.പി. സ്കൂളിൽ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.

.
.
കാര്യറ സർക്കാർ എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലുടനീളം കേരളം സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതായും പഠന നിലവാരം ഉയർന്നതായും സ്പീക്കർ ചൂണ്ടിക്കാട്ടി. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനൊപ്പം അക്കാദമിക് പഠനത്തിലും കലാ–കായിക പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും അധ്യാപകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പി.ടി.എ. യോഗങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
പരിപാടിയിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, വിദ്യാഭ്യാസ നവീകരണ പദ്ധതിയുടെ ഭാഗമായി പത്തനാപുരം നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായി അറിയിച്ചു. ആസ്തി വികസന നിധിയിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമിച്ചതെന്നും, മണ്ഡലത്തിലെ 55 സ്കൂളുകളിലും 44 അംഗൻവാടികളിലും നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാര്യറയിലെ കുടിവെള്ള പദ്ധതിക്കായി 8.5 കോടി രൂപ അനുവദിച്ചതായും, പി.വി. ജംഗ്ഷൻ വഴി പുതിയ ബസ് സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിളക്കുടി–കാര്യറ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം വേഗത്തിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മഞ്ജു, വൈസ് പ്രസിഡൻ്റ് ജെ. സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ശ്രീജ, സ്കൂൾ ഹെഡ്മിസ്ട്രസ് പി. രേഖ, സ്ഥിരംസമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
വികസന കുതിപ്പിൽ കാര്യറ; സ്കൂൾ കെട്ടിടത്തിന് പിന്നാലെ 8.5 കോടിയുടെ കുടിവെള്ള പദ്ധതിയും പുതിയ ബസ് സർവീസും
Next Article
advertisement
സ്കൂളിൽ ഡാൻസ് റിഹേഴ്സലിനിടെ പ്രാണിയുടെ കടിയേറ്റ് എട്ടു വയസുകാരി മരിച്ചു
സ്കൂളിൽ ഡാൻസ് റിഹേഴ്സലിനിടെ പ്രാണിയുടെ കടിയേറ്റ് എട്ടു വയസുകാരി മരിച്ചു
  • നാമക്കലിലെ ഗവൺമെന്റ് മിഡിൽ സ്കൂളിൽ ഡാൻസ് റിഹേഴ്സലിനിടെ എട്ടു വയസുകാരി മരിച്ചു

  • വിഷപ്രാണിയുടെ കടിയേറ്റ കുട്ടി ബോധരഹിതയായി വീണു, ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു

  • സംഭവത്തിൽ പോലീസ് കേസെടുത്ത് സ്കൂൾ അധ്യാപകരെയും പ്രധാനാധ്യാപകനെയും ചോദ്യം ചെയ്തു

View All
advertisement