advertisement

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഫെബ്രുവരി 5-ന്; വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപ വരെ

Last Updated:

സ്കൂൾ വിഭാഗത്തിലെ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. കോളജ്-സർവകലാശാല വിഭാഗത്തിൻ്റെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1.15-ന് നടക്കും.

.
.
കേരളത്തിൻ്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി 5-ന് രാവിലെ 10 മണി മുതൽ ഫാത്തിമ മാതാ നാഷനൽ കോളജിൽ നടക്കും. വിദ്യാർത്ഥികളുടെ അറിവും ബോധവുമുയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ വിജ്ഞാനമത്സരത്തിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികളും സർവകലാശാല-കോളജ് വിദ്യാർത്ഥികളും പങ്കെടുക്കും.
സ്കൂൾ വിഭാഗത്തിലെ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. കോളജ്-സർവകലാശാല വിഭാഗത്തിൻ്റെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1.15-ന് നടക്കും. ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. സംസ്ഥാനതല സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കോളജ് വിഭാഗം ഫൈനലിൽ ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയും, രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നൽകും. വിജയികൾക്ക് മെമെൻ്റോയും പ്രശസ്തിപത്രവും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് ലഭിക്കും. ജില്ലാതല വിജയികൾക്ക് മെമെൻ്റോയും സർട്ടിഫിക്കറ്റും നൽകും. കൂടാതെ, ശരിയായ ഉത്തരങ്ങൾ നൽകുന്ന കാണികൾക്കായും പ്രത്യേക സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
advertisement
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്നാണ് ഈ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഫെബ്രുവരി 5-ന്; വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപ വരെ
Next Article
advertisement
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
  • ജയലളിതയുടെ 78-ാം ജന്മദിനത്തിൽ ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചു, പതാകയും പുറത്തിറക്കി

  • പാർട്ടിയുടെ പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിതയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  • 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും

View All
advertisement