advertisement

വോട്ട് ചെയ്യാൻ പഠിക്കാം; കൊല്ലം കളക്ടറേറ്റിൽ ഇ വി എം സഹായകേന്ദ്രം തുറന്നു

Last Updated:

വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത നേരിട്ടു ബോധ്യപ്പെടാൻ പൊതുജനങ്ങൾക്ക് ഇവിടെ സൗകര്യമുണ്ടാകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.

.<br>
.<br>
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ വി എം) പ്രവർത്തനം പൊതുജനങ്ങൾക്ക് കൂടുതൽ വ്യക്തമാക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഇ വി എം സഹായകേന്ദ്രം ആരംഭിച്ചു. ജില്ലാ കലക്ടർ എൻ. ദേവിദാസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ നീക്കുകയും തിരഞ്ഞെടുപ്പ് ബോധവത്കരണം ശക്തമാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് ഇ വി എം യന്ത്രത്തിൻ്റെ പ്രവർത്തനം നേരിൽ കണ്ടറിയാനും വോട്ട് രേഖപ്പെടുത്തുന്ന രീതിയെക്കുറിച്ച് വ്യക്തമായ ധാരണ നേടാനും സഹായകേന്ദ്രം വഴിയൊരുക്കുന്നു. ഇതിനായി പ്രത്യേകമായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സഹായകേന്ദ്രത്തിൽ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വി.വി.പാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ) എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തുമ്പോൾ യന്ത്രം വോട്ടിംഗ് പ്രവർത്തനത്തിനായി സജ്ജമാകും. തുടർന്ന് ബാലറ്റ് യൂണിറ്റിലെ സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾക്കരികിലുള്ള ബട്ടൺ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. രേഖപ്പെടുത്തിയ വോട്ട് വി.വി.പാറ്റിൽ ദൃശ്യമാകുന്നതിലൂടെ വോട്ടിംഗ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും പൊതുജനങ്ങൾക്ക് വ്യക്തമാക്കുന്നു. സഹായകേന്ദ്രം പ്രവൃത്തിദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. ഉദ്ഘാടന ചടങ്ങിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബി. ജയശ്രീ, ജൂനിയർ സൂപ്രണ്ട് സുരേഷ്, തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
വോട്ട് ചെയ്യാൻ പഠിക്കാം; കൊല്ലം കളക്ടറേറ്റിൽ ഇ വി എം സഹായകേന്ദ്രം തുറന്നു
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement