ഹെൽത്തി കേരള ക്യാമ്പയിൻ: കൊല്ലത്തിൻ്റെ ആരോഗ്യത്തിനായി 'ആരോഗ്യ വണ്ടി' പര്യടനം തുടങ്ങി
Last Updated:
ആരോഗ്യവകുപ്പിൻ്റെ സേവനങ്ങള്‍, ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ, പോസ്റ്ററുകള്‍ എന്നിവ ആരോഗ്യ സന്ദേശയാത്രയുടെ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കും.
ആരോഗ്യകുടുംബക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹെല്‍ത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി, ആരോഗ്യ വണ്ടി പര്യടനം ജില്ലയില്‍ ആരംഭിച്ചു. ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍ എം. മുകേഷ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. ഷീജ പരിപാടിക്ക് അധ്യക്ഷനായി. ക്യാമ്പയിൻ പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിൻ്റെ സേവനങ്ങള്‍ പരിചയപ്പെടുത്താനും അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ്.
ജില്ലയിലെ എല്ലാ ആരോഗ്യ ബ്ലോക്കുകളിലും ബോധവല്‍ക്കരണ പരിപാടികളും, എക്‌സിബിഷനും ആരോഗ്യ പരിശോധനകളും സംഘടിപ്പിക്കും. ആരോഗ്യവകുപ്പിൻ്റെ സേവനങ്ങള്‍, ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ, പോസ്റ്ററുകള്‍ എന്നിവയും ആരോഗ്യ സന്ദേശയാത്രയുടെ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കും. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ.ആര്‍. ശ്രീഹരി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്ലെനിന്‍ ഫെറിയ, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Feb 03, 2026 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ഹെൽത്തി കേരള ക്യാമ്പയിൻ: കൊല്ലത്തിൻ്റെ ആരോഗ്യത്തിനായി 'ആരോഗ്യ വണ്ടി' പര്യടനം തുടങ്ങി








