advertisement

സ്മാർട്ടായി കൊല്ലം: വിപ്ലവകരമായ പദ്ധതികളുമായി 2026–27 കൊല്ലം കോർപ്പറേഷൻ ബജറ്റ്

Last Updated:

ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് തീർക്കാൻ എലിവേറ്റഡ് ഫ്ലൈഓവർ, 24 മണിക്കൂർ കുടിവെള്ള വിതരണം, കുടുംബശ്രീ സ്റ്റാർട്ടപ്പുകൾ, ഫിഷർമെൻ സപ്പോർട്ട് സെൽ തുടങ്ങി നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്ന ഒട്ടനവധി പ്രഖ്യാപനങ്ങളുമായി കൊല്ലം കോർപ്പറേഷൻ ബജറ്റ്.

.
.
വികസനത്തിൻ്റെ പുതിയ അധ്യായത്തിലേക്ക് കടന്ന് 2026–27 സാമ്പത്തിക വർഷത്തേക്കുള്ള കൊല്ലം കോർപ്പറേഷൻ ബഡ്ജറ്റ് നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ക്ഷേമം, തൊഴിൽ സൃഷ്ടി, ടൂറിസം വികസനം എന്നിവ ലക്ഷ്യമിട്ട നിരവധി പദ്ധതികളുമായി ശ്രദ്ധ നേടുന്നു.
ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റെയിൽവേ സ്റ്റേഷൻ മുതൽ താലൂക്ക് ഓഫീസ് വരെ നീളുന്ന എലിവേറ്റഡ് ഫ്ലൈഓവർ നിർമാണം ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. നഗര റോഡുകൾ വിശാലമാക്കുകയും സൗന്ദര്യവൽക്കരണം നടപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
നഗരവാസികൾക്ക് 24 മണിക്കൂർ ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തി. മാലിന്യ സംസ്കരണത്തിനായി ആധുനിക സാങ്കേതിക വിദ്യയും പുതിയ അറവുശാലകളും ഒരുക്കുന്നതിലൂടെ ശുചിത്വ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമം നടക്കും. നഗരം മുഴുവൻ LED തെരുവ് വിളക്കുകൾ സ്ഥാപിക്കും. ലൈറ്റുകൾ കേടായാൽ ഓൺലൈൻ പരാതി സംവിധാനത്തിലൂടെ വേഗത്തിൽ പരിഹരിക്കുന്ന സംവിധാനവും നടപ്പാക്കും.
advertisement
വിദ്യാർത്ഥികളെ ബിരുദതലത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പദ്ധതികൾക്കും യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾക്കും മുൻഗണന നൽകുന്നു. വന്ധ്യംകരണവും സംരക്ഷണ പദ്ധതികളും വഴി തെരുവുനായ ശല്യം കുറയ്ക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയും സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമാണ്.
ചരിത്ര സ്മാരകങ്ങൾ സംരക്ഷിച്ച് വിനോദസഞ്ചാര മേഖലയിൽ കൊല്ലത്തെ ശക്തിപ്പെടുത്തും. മത്സ്യത്തൊഴിലാളികൾക്കായി 'ഫിഷർമെൻ സപ്പോർട്ട് സെൽ' ആരംഭിക്കുന്നതും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകൾക്ക് സ്റ്റാർട്ടപ്പ് പിന്തുണയും സ്ത്രീകളുടെ ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടുത്തി സ്ത്രീശക്തീകരണത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. സമഗ്ര വികസന കാഴ്ചപ്പാടോടെ അവതരിപ്പിച്ച ഈ ബഡ്ജറ്റ് കൊല്ലത്തിൻ്റെ ഭാവി വളർച്ചയ്ക്ക് നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
സ്മാർട്ടായി കൊല്ലം: വിപ്ലവകരമായ പദ്ധതികളുമായി 2026–27 കൊല്ലം കോർപ്പറേഷൻ ബജറ്റ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement