ടൈറ്റാനിക്കിൽ കയറിയിട്ടുണ്ടോ? ഇല്ലെങ്കിൽ കൊല്ലം മഹോത്സവത്തിലെത്തിയാൽ മതി
Last Updated:
ഡി ജെ അമ്യൂസ്മെൻ്റ്സ് അവതരിപ്പിക്കുന്ന ടൈറ്റാനിക് എക്സിബിഷൻ ആണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. വളരെ വിശാലമായ രീതിയിലാണ് ടൈറ്റാനിക് കപ്പലിൻ്റെ മാതൃക നിർമ്മിച്ചിട്ടുള്ളത്.
ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം മഹോത്സവം ജില്ലയിലെ ഏറ്റവും വലിയ എക്സിബിഷനുകളിൽ ഒന്നാണ്. ഡിസംബർ 5ന് തുടങ്ങിയ എക്സിബിഷനിൽ ടൈറ്റാനിക്കിൻ്റെയും ഗുണാകേവിൻ്റെയും അതിഗംഭീരമായ കെട്ടുകാഴ്ചയും ഒരുക്കിയിരിക്കുന്നു. എക്സിബിഷൻ്റെ അകത്തേക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക് എന്നാൽ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടൈറ്റാനിക് എക്സ്പോ കാഴ്ചക്കാർക്ക് മറക്കാനാവാത്ത നല്ലൊരു അനുഭവം സാധ്യമാക്കുന്നു. ഡി ജെ അമ്യൂസ്മെൻ്റ്സ് അവതരിപ്പിക്കുന്ന ടൈറ്റാനിക് എക്സിബിഷൻ ആണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. വളരെ വിശാലമായ രീതിയിലാണ് ടൈറ്റാനിക് കപ്പലിൻ്റെ മാതൃക നിർമ്മിച്ചിട്ടുള്ളത്.
ടൈറ്റാനിക് എന്ന മൂവി കാണാത്തവർ ആരുമുണ്ടാവില്ല. യഥാർത്ഥത്തിൽ ഉണ്ടായിരുന്ന ടൈറ്റാനിക് കപ്പലിൻ്റെ ഉൾവശത്തിന് സമാനമായ രീതിയിൽ വളരെ ആകർഷണമായ നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്. ടൈറ്റാനിക് സിനിമയിൽ അഭിനയിച്ച എല്ലാ കലാകാരന്മാരുടെ ഫോട്ടോകളും, ടൈറ്റാനിക് സിനിമയിലെ രംഗങ്ങളുടെ കട്ടൗട്ടുകളും ഇതിനകത്ത് വച്ചിട്ടുണ്ട്. മാത്രമല്ല ടൈറ്റാനിക് എന്ന കപ്പലിൻ്റെ ഒന്നിലധികം ചെറിയ ഡെമോകളും ഇതിനകത്ത് നിർമ്മിച്ചു വച്ചിട്ടുണ്ട്.

കൊല്ലം മഹോത്സവത്തിൻ്റെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ് ഗുണാ കേവ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന കൊടൈക്കനാലിലെ ഗുണാ കേവിന് സമാനമായ രീതിയിൽ വളരെ ഒറിജിനാലിറ്റിയിലാണ് ഇവിടെ ഗുഹ നിർമ്മിച്ചിരിക്കുന്നത്. ഇതിനകത്ത് ആർട്ടിഫിഷ്യൽ ആണെന്ന് തോന്നാത്ത രീതിയിൽ ഗുഹയുടെ ഉൾവശവും അതിനോടൊപ്പം ഒരു ചെറിയ വെള്ളച്ചാട്ടവും നിർമ്മിച്ചു വെച്ചിട്ടുണ്ട്. ഇവയെ കൂടാതെ കൊല്ലം മഹോത്സവമായി ബന്ധപ്പെട്ട ഒട്ടനവധി സ്റ്റോറുകളും അമ്യൂസ്മെൻ്റ് പാർക്കുകളും ആശ്രമം മൈതാനത്ത് ഇതിനോടപ്പമുണ്ട്. മാത്രമല്ല നിരവധി എക്സിബിഷനുകളും ഇവിടെ നടക്കുന്നു. എക്സിബിഷനോട് അനുബന്ധിച്ച സ്റ്റേജിൽ എല്ലാദിവസവും കലാപരിപാടികളും നടന്നുവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
January 12, 2025 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ടൈറ്റാനിക്കിൽ കയറിയിട്ടുണ്ടോ? ഇല്ലെങ്കിൽ കൊല്ലം മഹോത്സവത്തിലെത്തിയാൽ മതി