ലോക ടൂറിസം മാപ്പില്‍ ഇടംപിടിച്ച് എ രാമചന്ദ്രന്‍ ആര്‍ട്ട് ഗ്യാലറി

Last Updated:

എ. രാമചന്ദ്രൻ്റെ 300 കോടിയോളം വിലമതിപ്പുള്ള 48 ചിത്രങ്ങളാണ് ആര്‍ട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നത്. സാംസ്‌കാരിക വകുപ്പിൻ്റെ മേല്‍നോട്ടത്തില്‍ ലളിതകലാ അക്കാദമിക്കാണ് ആര്‍ട്ട് ഗ്യാലറിയുടെ നടത്തിപ്പ് ചുമതല.

.
.
ലോക പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രൻ്റെ നാമധേയത്തില്‍ കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സ്ഥാപിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ആര്‍ട്ട്  ഗ്യാലറിയുടെ നിര്‍മ്മാണോദ്ഘാടനം സാംസ്‌കാരിക ഫിഷറീസ് - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. എ. രാമചന്ദ്രൻ്റെ 300 കോടിയോളം വിലമതിപ്പുള്ള 48 ചിത്രങ്ങളാണ് ആര്‍ട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നത്. സാംസ്‌കാരിക വകുപ്പിൻ്റെ മേല്‍നോട്ടത്തില്‍ ലളിതകലാ അക്കാദമിക്കാണ് ആര്‍ട്ട് ഗ്യാലറിയുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍ ഒരു കോടി രൂപയും എ. രാമചന്ദ്രൻ്റെ കുടുംബം ഒരു കോടി രൂപയും ചെലവിട്ട് ആകെ രണ്ടു കോടി രൂപ ചിലവിട്ടാണ് ഇൻ്റീരിയര്‍ ജോലികള്‍ നടത്തുന്നത്.
വര്‍ത്തമാന കാലത്ത് കേരളത്തിൻ്റെ യശസ്സ് ആഗോള തലത്തില്‍ ഉയര്‍ത്തിയ കലാകാരനാണ് എ. രാമചന്ദ്രന്‍. ശില്പി, സംഗീതജ്ഞന്‍, സാഹിത്യകാരന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് പത്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ആറു  മാസത്തിനകം നിർമ്മാണം പൂര്‍ത്തിയാക്കുമെന്നും എ.രാമചന്ദ്രന്‍ ആര്‍ട്ട് ഗ്യാലറി ലോക ടൂറിസം മാപ്പില്‍ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വര്‍ത്തമാന കാലം നേരിടുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണ്. യുക്തിബോധവും ശാസ്ത്ര ചിന്തയും സമൂഹത്തില്‍ വളര്‍ത്തുന്നതോടൊപ്പം കലയും സാഹിത്യവും സംഗീതവും അടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള പ്രശ്‌നപരിഹാരവും പ്രതിരോധവുമാണ് സര്‍ക്കാര്‍ കൈവരിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
advertisement
ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും സര്‍ക്കാര്‍ ഈ ആശയം മുന്നോട്ട് വയ്ക്കുന്നു. ഈ ലക്ഷ്യത്തോടെ ജില്ലകള്‍ തോറും സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിച്ച് ഓരോ ജില്ലയെയും സാംസ്‌കാരിക ഹബ്ബായി വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ്. ഇതില്‍ ആദ്യത്തെ സാംസ്‌കാരിക സമുച്ചയം പൂര്‍ത്തിയായത് കൊല്ലത്താണ്. പാലക്കാടും കാസര്‍കോടും സാംസ്‌കാരിക സമുച്ചയങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇവ മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ എം. മുകേഷ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ്  പ്രഭാഷണം നിര്‍വഹിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ആര്‍ട്ട് ഗ്യാലറി സംബന്ധിച്ച ആശയാവതരണം നടത്തി. ലളിതകലാ അക്കാദമി സെക്രട്ടറി എബി എന്‍ ജോസഫ്, സമുച്ചയം കണ്‍വീനറും ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായ സി. അജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ലോക ടൂറിസം മാപ്പില്‍ ഇടംപിടിച്ച് എ രാമചന്ദ്രന്‍ ആര്‍ട്ട് ഗ്യാലറി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement