advertisement

കൊല്ലത്തെ പീഡനം; പെൺകുട്ടിയെ മുറിയിൽ തനിച്ചാക്കാൻ ഒത്താശ ചെയ്തത് മുരാരി തന്ത്രിയുടെ ഭാര്യയും അമ്മയും

Last Updated:

സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനാണ് മുരാരി തന്ത്രി

Rapid Read
മുരാരി തന്ത്രി
മുരാരി തന്ത്രി
കൊല്ലം: പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ജ്യോതിഷാലയത്തിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 'മുരാരി തന്ത്രി' എന്ന രാജൻ ബാബുവിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൂജാമുറിയെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോയത് അയാളുടെ കിടപ്പുമുറിയിലേക്കാണെന്നും അവിടെ വെച്ച് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
ഒരു മണിക്കൂറോളം പെൺകുട്ടിയെ മുറിക്കുള്ളിൽ അടച്ചിട്ടാണ് തന്ത്രി ക്രൂരത കാട്ടിയത്. കുട്ടിയെ തനിച്ച് വിടാൻ അമ്മ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിയുടെ ഭാര്യയും അമ്മയും ചേർന്ന് ഇവരെ നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് മാതാവ് ബഹളം വെച്ചതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിവരികയായിരുന്നു. ഈ സമയത്തും "കുട്ടിയുടെ ദേഹത്ത് ബാധയുണ്ടെന്നും തൊട്ടാൽ നിങ്ങൾക്കും ബാധ കിട്ടും" എന്നും പറഞ്ഞ് തന്ത്രി അമ്മയെ ഭയപ്പെടുത്താൻ ശ്രമിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.
advertisement
നാട്ടുകാർ സംഘടിച്ചതോടെ ജ്യോതിഷാലയത്തിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഭരണിക്കാവിലെ ഒരു ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘങ്ങൾ സംയുക്തമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനാണ് മുരാരി തന്ത്രിയുടെ. പ്രതിയെ സഹായിച്ച കുടുംബാംഗങ്ങളുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തെ പീഡനം; പെൺകുട്ടിയെ മുറിയിൽ തനിച്ചാക്കാൻ ഒത്താശ ചെയ്തത് മുരാരി തന്ത്രിയുടെ ഭാര്യയും അമ്മയും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement