advertisement

കൊല്ലം കണ്ടാൽ ഇനി ഇല്ലം വേണ്ട; അത്യാധുനിക പ്രീ-ഫാബ് ടെർമിനൽ ബസ് സ്റ്റേഷൻ ആറുമാസത്തിനുള്ളിൽ

Last Updated:

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത ₹15 കോടിയുടെ പദ്ധതിയിൽ പ്രീ-ഫാബ് സാങ്കേതികവിദ്യയിൽ പുതിയ ടെർമിനൽ നിർമ്മിക്കും.

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം
കൊല്ലം നഗരത്തിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ സമഗ്ര നവീകരണത്തിലേക്ക് കടക്കുന്നു. പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മാർച്ച് 4-ാം തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നിർവഹിച്ചു. കൊല്ലം മണ്ഡലത്തിലെ നിയമസഭാംഗം എം. മുകേഷിൻ്റെ ആസ്തി വികസന ഫണ്ട് 2025–26 പദ്ധതിയിൽ നിന്ന് 5 കോടി രൂപ പുതിയ കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയിരുന്നു. കൂടാതെ, എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം ഗതാഗത വകുപ്പിൽ നിന്ന് 10 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതി ആകെ 15 കോടി രൂപയായി.
കൊല്ലം ബസ് ഗ്യാരേജ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ ആർക്കിടെക്ചർ വിഭാഗം അംഗീകരിച്ച രൂപരേഖയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. പ്രീ-ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൽസിപ്പ് മേൽക്കൂരയും സ്റ്റീൽ ഘടനയും ഉൾപ്പെടുത്തി 26,370 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം ഉയരുക. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുതിയ ബസ് സ്റ്റേഷനിൽ തണുപ്പിച്ച കാത്തിരിപ്പ് മുറി, ഭക്ഷണശാല, കഫറ്റീരിയ, വ്യാപാര മുറികൾ, ആരോഗ്യ കഫെ, അന്വേഷണം-റിസർവേഷൻ കേന്ദ്രം, ഡിപ്പോ ഓഫീസ്, പുരുഷ-വനിത ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതുശൗചാലയങ്ങൾ എന്നിവ ഒരുക്കും. ഒരേസമയം 22 ബസുകൾ നിർത്തിയിടാനുള്ള സൗകര്യവും ഉണ്ടാകും. അഷ്ടമുടി കായലിൻ്റെ തീരത്തെ പഴയ ബസ് സ്റ്റാൻഡ് സ്ഥലം വിനോദസഞ്ചാര സാധ്യതകൾ മുൻനിർത്തിയുള്ള പദ്ധതിയായി കിഫ്ബിയുടെ സജീവ പരിഗണനയിലാണ്. കൊല്ലത്തിൻ്റെ ഗതാഗത മേഖലയ്ക്ക് പുതിയ ദിശ നൽകുന്ന ഈ പദ്ധതി നഗര വികസനത്തിന് കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കൊല്ലം കണ്ടാൽ ഇനി ഇല്ലം വേണ്ട; അത്യാധുനിക പ്രീ-ഫാബ് ടെർമിനൽ ബസ് സ്റ്റേഷൻ ആറുമാസത്തിനുള്ളിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement