സംസ്ഥാനതലത്തിലേക്ക് കൊല്ലത്തിൻ്റെ ടീമുകൾ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
Last Updated:
സംസ്ഥാനതല ഗ്രാൻഡ് ഫിനാലെയിലെ വിജയികളെ കാത്തിരിക്കുന്നത് അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ്.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജില്ലാതല മത്സരത്തിൽ സ്കൂൾ തലത്തിൽ പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസും കോളജ് തലത്തിൽ ഫാത്തിമ മാതാ നാഷണൽ കോളജും ഒന്നാം സ്ഥാനം നേടി. ഫാത്തിമ മാതാ നാഷണൽ കോളജിൽ നടന്ന മത്സരത്തിൽ സ്കൂൾ തലത്തിൽ 60 വിദ്യാർഥികളും കോളജ് തലത്തിൽ നൂറോളം വിദ്യാർഥികളും പങ്കെടുത്തു.
രാവിലെ പത്തിന് ആരംഭിച്ച മത്സരത്തിൽ 20 ചോദ്യങ്ങളടങ്ങിയ പ്രാഥമിക റൗണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആറു ടീമുകൾ വീതമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. കടുത്ത മത്സരങ്ങൾക്കൊടുവിലാണ് വിജയികളെ കണ്ടെത്തിയത്. സ്‌കൂൾ തലത്തിൽ പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ എസ്.ആർ. ചിത്തിരയും എട്ടാം ക്ലാസ് വിദ്യാർഥിയായ എസ്.ആർ. ചൈത്രേഷ്യും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.
ഏരൂർ സർക്കാർ എച്ച്എസ്എസിലെ എ.എസ്. അഭിനവ്, എം.എസ്. വർഷ എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും, കടയ്ക്കൽ സർക്കാർ എച്ച്എസ്എസിലെ എസ്.ആർ. ആഗ്നേയ്, എസ്.ആർ. ചന്ദനു എന്നിവർ അടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി. കോളജ് തലത്തിൽ ഫാത്തിമ മാതാ നാഷണൽ കോളജിലെ അനഘ ജോർളി, സൽമ നൗഷാദ് എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനത്തെത്തി. ശാസ്താംകോട്ട കെഎസ്എംഡിബി കോളജിലെ മുഹമ്മദ് അമാനുള്ള, എസ്. നിവേദിത എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും, നിലമേൽ എൻഎസ്എസ് കോളജിലെ എൻ. റസീന, ഡി.പി. ശ്രേയസ് എന്നിവർ അടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
advertisement
സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ കളക്ടർ എൻ. ദേവിദാസ് നിർവഹിച്ചു. ഫാത്തിമ മാതാ നാഷണൽ കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യാ കാതറിൻ മൈക്കൽ അധ്യക്ഷത വഹിച്ചു. കൊളജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടർ അനുരാധ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത്കുമാർ, അധ്യാപകരായ സി.ബി. ഷെറിൻമോൾ, ഡോ. നിഷ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജി.കെ. ആഗ്നേയ് ക്വിസ് മാസ്റ്ററായി. സംസ്ഥാനതല ഗ്രാൻഡ് ഫിനാലെയിൽ ജില്ലയെ പ്രതിനിധീകരിച്ച് ഈ വിജയികൾ പങ്കെടുക്കും. സംസ്ഥാനതല സ്‌കൂൾ വിഭാഗം വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Feb 10, 2026 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
സംസ്ഥാനതലത്തിലേക്ക് കൊല്ലത്തിൻ്റെ ടീമുകൾ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു










