വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളുടെ അപൂർവ്വ ഓണാഘോഷം

Last Updated:

അത്തപ്പൂക്കളവും അതുപോലെതന്നെ ഓണസദ്യയും തിരുവാതിരക്കളിയും കലാശക്കൊട്ടും ബിസ്കറ്റ് കടിയും കസേരകളിയുമൊക്കായി വ്യത്യസ്തമായ ഒരു ഓണം ഫാത്തിമ മാതാ കോളേജിൻ്റെ നടുമുറ്റത്ത് നടന്നു.

.
.
വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളും പതിവില്ലാത്ത ഓണാഘോഷം നടത്തി. പൊതുവേ റെഗുലർ കോളേജ് വിദ്യാർത്ഥികൾ ഓണാഘോഷം വിവിധ ഡിപ്പാർട്ട്മെൻ്റുകളുമായി ചേർന്ന് നടത്തുമ്പോഴും വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്ക് അതിനുള്ള സാഹചര്യം പലപ്പോഴും ലഭിക്കാറില്ല. വ്യത്യസ്ത പ്രദേശത്തുള്ളവരും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഒക്കെയായത് കാരണം വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് ഒരു ഏകീകരണം ഉണ്ടാവുകയില്ല. വിദൂര വിദ്യാഭ്യാസ യൂണിവേഴ്സിറ്റികളിലെ ലേണേർ സെൻ്ററുകളിൽ നിന്ന് അനുകൂലമായ ഒരു പിന്തുണ ലഭിക്കുകയുമില്ല.
എന്നാൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് പരിപൂർണ്ണ പിന്തുണ നൽകി അധ്യാപകരും ചേർന്ന് ഓണം തകർത്താടി. അത്തപ്പൂക്കളവും അതുപോലെതന്നെ ഓണസദ്യയും തിരുവാതിരക്കളിയും കലാശക്കൊട്ടും ബിസ്കറ്റ് കടിയും കസേരകളിയുമൊക്കായി വ്യത്യസ്തമായ ഒരു ഓണം ഫാത്തിമ മാതാ കോളേജിൻ്റെ നടുമുറ്റത്ത് നടന്നു. യൂണിവേഴ്സിറ്റിയുടെ 46 ലേണേർ സപ്പോർട്ട് സെൻ്ററുകളിൽ ഒന്നാണ് ഫാത്തിമ മാതാ കോളേജ്. ജീവിത തിരക്കുകൾക്കിടയിൽ ക്യാമ്പസ് ഓണം അനുഭവിക്കാൻ കഴിയാത്ത ഒരു കൂട്ടം അവരുടെ മാനസിക പിരിമുറുക്കങ്ങളൊക്കെ മാറ്റി മണിക്കൂറോളം സഹപാഠികളുംമൊത്ത് അവരുടെ സന്തോഷങ്ങൾ കൈമാറി ഓണത്തെ വരവേറ്റു.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളുടെ അപൂർവ്വ ഓണാഘോഷം
Next Article
advertisement
കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
  • കായിക മത്സരത്തിനിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർത്ഥി ഹസൻ റാസ (11) മരണപ്പെട്ടു.

  • ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ കായിക മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

  • ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഹസൻ റാസയെ രക്ഷിക്കാനായില്ല, മരണപ്പെടുകയായിരുന്നു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement