advertisement

'പള്ളിയിലേക്കെന്ന് പറഞ്ഞു, ഇളയ മകളെ ബലമായി പിടിച്ച് കൊണ്ടുപോയി’; ഷൈനിയും മക്കളും വീടുവിട്ടിറങ്ങുന്ന ദൃശ്യം പുറത്ത്

Last Updated:

സാധാരണ എല്ലാ ദിവസവും പുലർച്ചെ പള്ളിയിൽ പോകാറുണ്ടായിരുന്ന ഷൈനിയും കുട്ടികളും അന്നും പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിലേക്ക് ഇറങ്ങിയ ശേഷം മുന്നോട്ടു നടക്കാൻ മടിക്കുന്ന ഇളയ കുട്ടിയുടെ കയ്യിൽ ഷൈനി ബലമായി പിടിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്

News18
News18
കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിന് മുന്നിൽച്ചാടി മരിക്കുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. മരണ ദിവസം പുലർച്ചെ നാലേമുക്കാലോടെ വീട് പൂട്ടിയിറങ്ങിയ ഷൈനിയും മക്കളും റെയിൽവേ ട്രാക്കിന്റെ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സാധാരണ എല്ലാ ദിവസവും പുലർച്ചെ പള്ളിയിൽ പോകാറുണ്ടായിരുന്ന ഷൈനിയും കുട്ടികളും അന്നും പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിലേക്ക് ഇറങ്ങിയ ശേഷം മുന്നോട്ടു നടക്കാൻ മടിക്കുന്ന ഇളയ കുട്ടിയുടെ കയ്യിൽ ഷൈനി ബലമായി പിടിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൂത്തകുട്ടി ഇവരുടെ പിന്നാലെ പോകുന്നതും കാണാം. പിന്നീട് രാവിലെ 5.20ന് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടിയാണ് ഷൈനിയും കുട്ടികളും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർത്താവ് നോബിയുടെ പ്രവൃത്തികള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഷൈനിയും മക്കളും ജീവനൊടുക്കുന്നതിന് മുൻപ് ഭർത്താവ് നോബി ഇവരെ ഫോണിൽ വിളിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. തൊട്ടുമുൻപുള്ള ദിവസം നോബി മദ്യലഹരിയിൽ ഷൈനിയെ ഫോൺ ചെയ്തിരുന്നെന്ന് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ല, കുട്ടികളുടെ ചെലവിനു പണം നൽകില്ല, സ്ത്രീധനമായി നൽകിയ പണവും സ്വർണവും തിരികെ നൽകില്ല തുടങ്ങിയ കാര്യങ്ങൾ നോബി പറഞ്ഞതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ നോബിക്കെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പള്ളിയിലേക്കെന്ന് പറഞ്ഞു, ഇളയ മകളെ ബലമായി പിടിച്ച് കൊണ്ടുപോയി’; ഷൈനിയും മക്കളും വീടുവിട്ടിറങ്ങുന്ന ദൃശ്യം പുറത്ത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement