നൂറിൽപരം കളിമൺ ഉൽപ്പന്നങ്ങൾ ; പ്രദർശന വില്പന മേള കോട്ടയത്ത്

Last Updated:

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.

+
നവംബർ

നവംബർ പതിനാല് വരെയാണ്  നിലമ്പൂർ   ചട്ടികളുടെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് 

ഗ്യാസിലും, അവ്നിലും ഉപയോഗിക്കാവുന്ന കറിചട്ടികൾ, ഇൻഡോർ പ്ലാന്റ് ചട്ടി, മാജിക്‌ കൂജ, കുങ്കുമചെപ്പ്, ശില്പങ്ങൾ തുടങ്ങിയ കളിമൺ ഉപയോഗിച്ചുള്ള വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെമ്പാടും നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേളകൾ ഇവർ സംഘടിപ്പിക്കുന്നുണ്ട്. നൂറ്റിയൻപതിൽ പരം കളിമൺ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളാണ് അനശ്വര സ്വയം സഹായ സംഘം നിർമ്മിക്കുന്നത്. നവംബർ പതിനാലിനു അവസാനിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. നിരവധി ആളുകളാണ് പ്രദർശന മേള കാണാൻ എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
നൂറിൽപരം കളിമൺ ഉൽപ്പന്നങ്ങൾ ; പ്രദർശന വില്പന മേള കോട്ടയത്ത്
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement