അഗസ്ത്യമുനി പ്രതിഷ്ഠ നടത്തിയ നീണ്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം; പ്രതിഷ്ഠ അത്യുഗ്രഭാവത്തിൽ നിൽക്കുന്ന മൂർത്തി

Last Updated:

കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് അക്ഷരനഗരിയിലെ ഈ ക്ഷേത്രം. മനുഷ്യജീവിതത്തിലെ എല്ലാ നന്മകൾക്കും സുബ്രഹ്മണ്യനെ ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ കേട്ടറിഞ്ഞു പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. 

നീണ്ടൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 
നീണ്ടൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 
കേരളത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിൽ ഒന്നാണ് നീണ്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം.താരകാസുരനെ വധിച്ച ശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. അഗസ്ത്യ മുനിയാണ് നീണ്ടൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. വേദവ്യാസനും വില്യമംഗലത്തു സ്വാമിയാരും ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഐതീഹ്യം.  സന്താനഗുണത്തിനും സർപ്പദോഷ പരിഹാരത്തിനും വിശ്വാസികൾ ഈ ക്ഷേത്രത്തെ ആശ്രയിക്കുന്നു. നീണ്ടൂർ ക്ഷേത്രം ആതിഥെയത്വം വഹിക്കുന്ന ആറാട്ടുത്സവം എല്ലാ വർഷവും ഏപ്രിൽ-മെയ്‌ മാസങ്ങളിലാണ് ആഘോഷിക്കുന്നത്. "ഒറ്റനാരങ്ങാമാല സമർപ്പണം" ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് . ചൊവ്വാഴ്ച ദിവസങ്ങളിൽ ഇവിടെ വലിയ തിരക്കാണ്.
വാസ്തുവിദ്യ
ലാറ്ററൈറ്റ് കല്ല്, ടെറാക്കോട്ട ടൈലുകൾ, തേക്ക് മരം എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ചതുരാകൃതിയിൽ ഉള്ള ഒരു പൂമുഖത്തിന്റെ പ്രവേശന കവാടവും, കേരളത്തിലെ പരമ്പരാഗത ഭവനം പോലെയാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പ്രധാന പ്രതിഷ്ഠയായ സുബ്രഹ്മണ്യ സ്വാമി വേലേന്തി ശ്രീകോവിലിൽ നിൽക്കുന്നു, വിഗ്രഹത്തിന്റെ പശ്ചാത്തലം സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് മുമ്പിലായി ഏകശിലയിൽ കൊത്തിയെടുത്ത ദീപസ്തംഭം സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഘടനയിൽ ഉടനീളം ഇത്തരം കൊത്തുപണികൾ കാണാൻ സാധിക്കും.
പ്രേത്യേകതകൾ
കേരളത്തിലെ മറ്റൊരു ക്ഷേത്രങ്ങളിലും കാണാൻ സാധിക്കാത്ത പല പ്രേത്യേകതകളും ഈ ക്ഷേത്രത്തി ലുണ്ട് .കിഴക്കോട്ടുനോക്കി നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റു പ്രതിഷ്ഠകളിൽ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹ ഭാവത്തിൽ പടച്ചട്ട അണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്ര ഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതും ആയിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലുള്ള വിഗ്രഹവും പ്രതിഷ്ഠയും കാണുവാൻ സാധിക്കില്ല.
advertisement
ഉപദേവതകൾ
സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ചു ധാരാളം ഉപദേവതകളെ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി, ദുർഗ്ഗ, തൂണിന്മേൽ ഭഗവതി, അയ്യപ്പൻ, നാഗ ദൈവങ്ങൾ, ഗണപതി, ബ്രഹ്മരക്ഷസ്സ്, എന്നിവരാണ് ഇവിടുത്തെ പ്രധാന ഉപദേവതകൾ.നമസ്കാരമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേ തൂണിൽ ഭദ്രകാളീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതും വളരെ അപൂര്‍വ്വമായ ഒന്നായി കാര്യമായാണ് കരുതിപ്പോരുന്നത്.
ഇടിച്ചു പിഴിഞ്ഞു പായസം, ഉരിയരി പായസം, പഞ്ചാമൃതം, കാർത്തിക ഊട്ട്, പാൽ പായസം തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. ഏറ്റുമാനൂർ-നീണ്ടൂർ റോഡ് വഴി ആറു കിലോ മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കോട്ടയത്തു നിന്നും പതിനേഴു കിലോ മീറ്ററും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4.5 കിലോ മീറ്ററുമാണ് ക്ഷേത്രത്തിലേക്ക് ഉള്ള ദൂരം
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
അഗസ്ത്യമുനി പ്രതിഷ്ഠ നടത്തിയ നീണ്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം; പ്രതിഷ്ഠ അത്യുഗ്രഭാവത്തിൽ നിൽക്കുന്ന മൂർത്തി
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement