ജെ എസ് ഫാം ; ഇരുപത്തിയെട്ട് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ വൈവിധ്യം
- Published by:naveen nath
- local18
Last Updated:
കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതിരമണീയമായ ഒരു കാർഷിക ഗ്രാമമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന "ജെ യെസ് ഫാംസ്". ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെ യെസ് ഫാംസ് എന്ന് നിസ്സംശയം പറയാനാകും. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
ഇരുപത്തിയെട്ട് ഏക്കറിൽ പരന്നു കിടക്കുന്ന പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച ആണ് ജെ യെസ് ഫാംസ്. അമേരിക്കയിൽ ബിസിനസ്സ് ചെയ്യുന്ന കോട്ടയം നീണ്ടൂർ സ്വദേശിയായ ജോയ് ലൂക്കോസ് ചെമ്മാച്ചേൽ ആണ് ഇത്തരത്തിലൊരു ഫാം നിർമ്മിച്ചത്. നെൽകൃഷി, പച്ചക്കറി കൃഷി എന്നിവയ്ക്ക് പുറമെ കോഴി വളർത്തൽ, താറാവ്, പ്രാവ്, മുയൽ, മത്സ്യ കൃഷി, എമു, കാടപക്ഷി എന്നിവയുൾപ്പെടെയുള്ള സമ്പൂർണ്ണ കാർഷിക പ്രവർത്തനങ്ങളാണ് ഇവിടെ എത്തുന്നവർക്ക് ജെ യെസ് ഫാംസ് ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 50 രൂപയാണ് പ്രവേശന ഫീസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
November 08, 2023 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
ജെ എസ് ഫാം ; ഇരുപത്തിയെട്ട് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ വൈവിധ്യം

