കേരളത്തിൽ ആദ്യമായി വള്ളംകളി മത്സരം ആരംഭിച്ചത് ഇവിടെയാണ്
- Published by:naveen nath
- local18
Last Updated:
അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്.
കേരളത്തിലെ ജലമേളകളുടെ ചരിത്രത്തിൽ മത്സരാടിസ്ഥാനത്തിൽ ആദ്യമായി വള്ളംകളി നടക്കുന്നത് താഴത്തങ്ങാടിയിലാണ്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചുണ്ടൻ വള്ളങ്ങളും, വെപ്പ്, ഇരുട്ട്കുത്തി, ചുരുളൻ തുടങ്ങിയ വള്ളങ്ങളും, ചെറുവള്ളങ്ങളുമെല്ലാം മീനച്ചിലാറിന്റെ താരങ്ങളായ മത്സരവള്ളങ്ങളാണ്. ആകാശത്തിന്റെ അതിരോളം ആവേശം ഉയർത്തിയാണ് ഓരോ വർഷവും താഴത്തങ്ങാടി മത്സരവള്ളംകളി നടക്കുന്നത്. ഇത്തവണത്തെ താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് ജേതാക്കളായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
October 18, 2023 12:56 PM IST