ജീവന്റെ ചിറകുകൾ; വിങ്‌സ് ഓഫ് ലൈഫ് ചിത്രപ്രദർശനം കോട്ടയത്ത്

Last Updated:

സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന "വിങ്സ് ഓഫ് ലൈഫ്" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

+
പ്രകൃതിയുമായി

പ്രകൃതിയുമായി ഇഴച്ചേർന്ന ചിത്രങ്ങളാണ് ഉള്ളത് 

കേരള ലളിതകലാ അക്കാദമിയുടെ 2022-23 ലെ സമകാലിക ഏകാംഗ കലാപ്രദർശന പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. പ്രകൃതിയുമായി ഇഴചേർന്ന സ്ത്രീ ജീവിതങ്ങളാണ് ലീനാ ജോഷി വാസിന്റെ ചിത്രങ്ങളിൽ ഏറെയും. പൂക്കളും, പക്ഷികളും, താമരകാടുകളെല്ലാം ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ്. നിരവധി ആളുകളാണ് പ്രദർശനം കാണാനെത്തുന്നത്. ഒക്ടോബർ 31നു ആരംഭിച്ച പ്രദർശനം നവംബർ 9 ന് സമാപിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 6:30 വരെയുള്ള ചിത്ര പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
ജീവന്റെ ചിറകുകൾ; വിങ്‌സ് ഓഫ് ലൈഫ് ചിത്രപ്രദർശനം കോട്ടയത്ത്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement