ഇപ്പോൾ കിട്ടിയില്ലേലെന്താ? അടുത്ത തവണ ആകാല്ലോ! ചൂണ്ടയിടൽ മത്സരത്തിൽ താരമായത് 81കാരി മേരിക്കുട്ടിയമ്മ
- Published by:Warda Zainudheen
- local18
Last Updated:
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചു കോഴിക്കോട് തിരുവമ്പാടിയിൽ നടന്ന ചൂണ്ടയിടൽ മത്സരത്തിൽ താരമായി 81 വയസുകാരി മേരികുട്ടിയമ്മ.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചു കോഴിക്കോട് തിരുവമ്പാടിയിൽ നടന്ന ചൂണ്ടയിടൽ മത്സരത്തിൽ താരമായി 81 വയസുകാരി മേരികുട്ടിയമ്മ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, JCI തിരുവമ്പാടിയുടെ സഹകരണത്തോടെ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചത്.
ചൂണ്ടയിടൽ മത്സരത്തിനുള്ള മത്സരാർത്ഥികൾ പലഭാഗത് നിന്നും വന്നു രജിസ്റ്റർ ചെയ്തു ചെസ്റ്റ് നമ്പറുകൾ കുത്തി മത്സരത്തിന് തയ്യാറെടുക്കുന്നു. അപ്പോൾ അതാ ചെസ്റ്റ് നമ്പർ 109-മായി മേരികുട്ടിയമ്മ കയറി വരുന്നത്. 50 ഓളം പേർ പങ്കെടുത്ത മത്സരത്തിലെ ഒരേഒരു വനിതാ മത്സരാർത്ഥി, റിട്ടേർഡ് നഴ്സ് കൂടിയായ 81 വയസുകാരി തിരുവമ്പാടി കണിയാം പറമ്പിൽ മേരികുട്ടിയമ്മ.

ചൂണ്ടയിടാൻ ഇര കോർക്കുന്നതു കണ്ടാലറിയാം ചെറുപ്പം മുതലേ ചൂണ്ടയിടലിൽ താല്പര്യം ഉള്ള ആളാണെന്ന്. 45 മിനിറ്റു സമയം ആണ് മത്സരത്തിനുള്ളത്. പിടിക്കുന്ന മത്സ്യങ്ങളുടെ എണ്ണമായിരുന്നു വിജയത്തിനുള്ള മാനദണ്ഡം.
advertisement
പല ഭാഗങ്ങളിലായി ചൂണ്ടയിട്ടു നോക്കിയെങ്കിലും മീനൊന്നും ചൂണ്ടയിൽ കുടുങ്ങിയില്ല. എന്നാൽ മീൻ കിട്ടാത്തിൽ മേരികുട്ടിയമ്മക്ക് സങ്കടവും ഇല്ല. മത്സരം ശേഷം മത്സരത്തിൽ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ആളുടെ മറുപടി ഇതായിരുന്നു .
“ചൂണ്ടയിടാൻ ഏറെ ഇഷ്ടമാണ്. അതുക്കൊണ്ടാണ് മത്സരത്തിനു വന്നത്. വളരെ ഇൻട്രസ്റ്റിങ്ങായിരുന്നു ഈ അനുഭവം. മീൻ കിട്ടിയില്ല, അതിനൊന്നുമില്ല. അടുത്ത തവണ പിടിക്കാലോ”

ഏതായാലും മത്സരത്തിന് വന്നവർക്കും കാണികൾക്കും ഈ 81 കാരി ഒരു ആവേശം തന്നെയായിരുന്നു .അടുത്ത മത്സരത്തിൽ എന്തായാലും താൻ തൻ്റെ കരുത്ത് തെളിയിക്കുമെന്ന വാശിയോടെ ആണ് മേരി കുട്ടിയമ്മ തിരിച്ചുപോയത്.
advertisement
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ചൂണ്ടയിട്ട് പരിപാടി ഉത്ഘാടനം നിർവ്വഹിച്ചു .മത്സരത്തിൽ ഓമശ്ശേരി സ്വദേശി ജിർഷാദ് 15 മീനുകൾ പിടിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 24, 2024 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഇപ്പോൾ കിട്ടിയില്ലേലെന്താ? അടുത്ത തവണ ആകാല്ലോ! ചൂണ്ടയിടൽ മത്സരത്തിൽ താരമായത് 81കാരി മേരിക്കുട്ടിയമ്മ