കോഴിക്കോട് കടപ്പുറത്ത് അക്ഷരമാമാങ്കം: സുനിത വില്യംസും ഭാവനയും പ്രകാശ് രാജും; കെഎൽഎഫിന് ആവേശത്തുടക്കം
Last Updated:
സുനിത വില്യംസും മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് കെഎൽഎഫ് ഉദ്ഘാടനം ചെയ്തു.
ബഹിരാകാശ നിലയത്തിൽനിന്നു നോക്കുമ്പോൾ ഓരോ രാജ്യങ്ങളെയും മനുഷ്യരെയും ഒരൊറ്റ ഭൂമിയായാണ് കാണുകയെന്നും പിന്നെന്തിനാണു കൊച്ചുകൊച്ചു കാര്യങ്ങൾക്ക് പരസ്പരം ഏറ്റുമുട്ടുന്നതെന്നും ബഹിരാകാശ യാത്രിക സുനിത വില്യംസ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനവേദിയിൽ പ്രസംഗിക്കുകയായിരുന്നു സുനിത. എഴുത്തുകാരും അഭിനേതാക്കളും സംഗമിക്കുന്ന ബഹിരാകാശ ഇടമാണിത്. ഓരോ വ്യക്തിക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. അവയ്ക്കെല്ലാം ചെവിയോർക്കാൻ സാഹിത്യോത്സവ വേദികൾ സഹായിക്കുമെന്നും സുനിത വില്യംസ് പറഞ്ഞു. സുനിത വില്യംസും മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് കെഎൽഎഫ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എ. പ്രദീപ്‌കുമാർ അധ്യക്ഷനായി. തമിഴ്‌നാട് മന്ത്രി പഴനിവേൽ ത്യാഗരാജൻ, നടി ഭാവന, പ്രകാശ് രാജ്, ഫെസ്‌റ്റിവൽ ഡയറക്‌ടർ കെ. സചിദാനന്ദൻ, എം. മുകുന്ദൻ, സക്കറിയ, തമിഴ് സാഹിത്യകാരി തമിഴച്ചി തങ്കപാണ്ഡ്യൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, മേയർ ഒ. സദാശിവൻ, ജർമൻ കൗൺസിൽ ജനറൽ അക്കിം ബൂർകാർട്ട്, സൗത്ത് ഏഷ്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഗൊയ്ഥെ റീജനൽ ഡയറക്‌ടർ ജനറൽ ഡോ. മരിയ സ്‌റ്റുകൻബർഗ് തുടങ്ങിയവർ പങ്കെടുത്തു. കെ എൽ എഫ് 25ന് സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 23, 2026 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് കടപ്പുറത്ത് അക്ഷരമാമാങ്കം: സുനിത വില്യംസും ഭാവനയും പ്രകാശ് രാജും; കെഎൽഎഫിന് ആവേശത്തുടക്കം










