സ്ത്രീ സൗഹൃദ ടൂറിസം മുതൽ സുസ്ഥിര വികസനം വരെ; ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ആഗോള വേദിയായി ബേപ്പൂർ
Last Updated:
സിംഗപ്പൂർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത സമ്മേളനത്തിൽ സുസ്ഥിര ടൂറിസം, അഗ്രി-ടൂറിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടന്നു.
കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മേഖലയുടെ നയരൂപീകരണ വേദിയായി ബേപ്പൂര്‍ ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്. രണ്ട് ദിവസങ്ങളിലായി മലബാർ മറീന കൺവെൻഷൻ സെൻ്ററിൽ നടന്ന മീറ്റിൻ്റെ രണ്ടാം ദിനത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രസൻ്റേഷന്‍, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകള്‍ പരിചയപ്പെടുത്തല്‍, സ്ത്രീ സൗഹൃദ ടൂറിസം, ഇന്‍ക്ലൂസീവ് ടൂറിസവും സുസ്ഥിര വികസനവും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
'ഉത്തരവാദിത്ത ടൂറിസം പ്രവൃത്തിപഥത്തിൽ' എന്ന വിഷത്തിൻ സിംഗപ്പൂരിലെ സെൻ്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഡയറക്ടർ കെവിൻ ഫുൻ, അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസം കോഓഡിനേറ്റർ ഓഷൻ ലെപ്ച, ഹിമാചൽ പ്രദേശ് ഹോം സ്‌റ്റേ നെറ്റ്‌വർക്ക് പ്രതിനിധി രേണു ശർമ, നേപ്പാൾ കമ്മ്യൂണിറ്റി ഹോംസ്റ്റേ പ്രതിനിധി പുഷ്പ താപ, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, കണ്ണൂർ സീഷെൽ ഹോംസ്റ്റേ പ്രതിനിധി ഇ വി ഹാരിസ് എന്നിവർ സംസാരിച്ചു. 'ലിംഗസമത്വ സ്ത്രീസൗഹൃദ ടൂറിസം' എന്ന വിഷയത്തിൽ കേരള യു എൻ വുമൺ സ്റ്റേറ്റ് കോഓഡിനേറ്റർ ഡോ. പീജ രാജൻ്റെ നേതൃത്വത്തിൽ പാനൽ ചർച്ച നടന്നു.
advertisement
യു എൻ വുമൺ ഇന്ത്യ ദേശീയ പ്രോഗ്രാം മാനേജർ വേദ ഭരദ്വജ, കമ്മ്യൂണിറ്റി ഹോംസ്റ്റേ നെറ്റ്‌വർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയുഷ പ്രസെയിൻ, മൊറാത്തുവ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ നിർമല രണസിംഗെ, ഇമ്പീരിയൻസ് ഹോട്ടൽസ് & റിസോർട്ട് സിഇഒ ദിലിപ് കുമാർ, ട്രാവൽ എക്സ്പേർട്ട് കോമൾ ദരീറ എന്നിവർ സംസാരിച്ചു. 'സുസ്ഥിര വികസനത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസം' എന്ന വിഷത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സി.ഇ.ഒ. കെ രൂപേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പാനൽ ചർച്ച നടന്നു.
advertisement
കമ്മ്യൂണിറ്റി ഹോംസ്റ്റേ നെറ്റ്‌വർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയുഷ പ്രസെയിൻ, ഐ സി ആർ ടി ഗ്ലോബൽ ഡയറക്ടർ മനിഷ പാണ്ഡെ, സസ്റ്റെനബിൾ ട്രാവൽ പാർട്നർഷിപ്പ് പ്രതിനിധി അനിക്ക് സൻസോണി, ഉത്തരവാദിത്ത ടൂറിസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ ഇന്ദു കൃഷ്ണൻ, ഗീതു മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകള്‍ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരളത്തിലെ വനിതാ-സൗഹൃദ ടൂറിസം നെറ്റ്‌വർക്ക്, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിൽ ടൂറിസം വ്യവസായത്തിൻ്റെ പങ്ക്, വിജയകരമായ ടൂറിസം കേന്ദ്രം – ബേക്കൽ, ഉത്തരവാദിത്ത ടൂറിസം ബേപ്പൂർ സുവനീർ, കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി കേരള അഗ്രി-ടൂറിസം നെറ്റ്‌വർക്ക്, പശ്ചിമഘട്ടം, കവ്വായി സ്റ്റോറീസ് എന്നീ വിഷയങ്ങളിൽ പ്രസൻ്റേഷനുകൾ ഉണ്ടായി.
advertisement
ഐ സി ആർ ടി ഗ്ലോബൽ ഡയറക്ടർ മനിഷ പാണ്ഡെയുടെ നേതൃത്വത്തിൽ സുസ്ഥിര മാർക്കറ്റിംഗ് ഉത്തരവാദിത്തപരവും ഉൾക്കൊള്ളുന്നതുമായ ടൂറിസം വികസനത്തിലെ സാധ്യതകൾ എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ നടന്നു. ഗ്രീൻ ട്രാവലർ മീഡിയ പബ്ലിഷിംഗ് ഡയറക്ടർ റിച്ചാർഡ് ഹാമണ്ട് വിഷയാവതരണം നടത്തി.
മെൽബൺ സിഎം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാസി മീഡ്, സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ ഷെൽട്ടൺ പിനീറോ, ഡെക്സിയൻ ഇന്ത്യ സബ്ജക്റ്റ് മാറ്റർ എക്സ്പേർട്ട് രാജൻ റായ്, കെ.ടി.എം. മാനേജിംഗ് കമ്മിറ്റി അംഗം വാഞ്ചീശ്വരൻ, വെബ് സിആർഎസ് സ്ഥാപകൻ നീൽകാന്ത് പരരത്ത് തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൻ്റെ ആദ്യദിനത്തില്‍ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകര്‍ ഉള്‍പ്പെടെ 150 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
advertisement
കോണ്‍ഫറന്‍സിൻ്റെ ഭാഗമായി പദ്ധതി പ്രദേശത്തെ ആര്‍.ടി. യൂണിറ്റ് സന്ദര്‍ശനങ്ങളും എക്സ്പീരിയന്‍സ് ടൂറിസം പാക്കേജുകളും ഒരുക്കിയിരുന്നു. ബേപ്പൂരിനെ സ്ത്രീ സൗഹൃദ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യവും സമ്മേളനത്തിലൂടെ പ്രാവര്‍ത്തികമായി. ടൂറിസം ക്ലബ് അംഗങ്ങള്‍, കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ വുമണ്‍ ഫ്രണ്ട്‌ലി നെറ്റ്‌വര്‍ക്ക് അംഗങ്ങള്‍, ആര്‍.ടി. യൂണിറ്റുകള്‍, സ്റ്റോറി ടെല്ലര്‍മാര്‍, കമ്യൂണിറ്റി ടൂര്‍ ഗൈഡുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 10, 2026 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സ്ത്രീ സൗഹൃദ ടൂറിസം മുതൽ സുസ്ഥിര വികസനം വരെ; ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ആഗോള വേദിയായി ബേപ്പൂർ







