ചരിത്രം പരീക്ഷിച്ച് കുട്ടിക്കൂട്ടം! കോഴിക്കോട് മെഗാ ക്വിസ് വിദ്യാഭ്യാസ ജില്ലാ മത്സരങ്ങൾ പൂർത്തിയായി
Last Updated:
സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക.
കേരളത്തിൻ്റെ സാമൂഹിക ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിലെ വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങൾ പൂർത്തിയായി. സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് മത്സരത്തില്‍ പങ്കെടുത്തത്.
പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കോഴിക്കോട്, വടകര ടൗൺ ഹാൾ, എം ജി എം ഹയർ സെക്കൻ്ററി സ്കൂൾ ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ 10 ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന മത്സരം കോഴിക്കോട് ഡി ഇ ഒ എൻ പി സജിനി ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം ജോയിൻ കൺവീനർ ഓങ്കാരൻ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ സെൻ്റ് ജോസഫ് ബോയ്സിലെ ടീം ഒന്നാം സ്ഥാനത്ത് എത്തി.
advertisement
ഒന്നാം സ്ഥാനം എൻ എൻ കക്കാട് എച്ച് എസ് എസ് അവിടനല്ലൂർ സ്കൂളിലെ വിദ്യാർഥികൾക്ക് ലഭിച്ചു. വിജയികൾക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ കെ ഷറഫുദ്ദീൻ ട്രോഫികൾ സമ്മാനിച്ചു. വടകര ടൗൺ ഹാളിൽ നടന്ന മത്സരം ഡി ഇ ഒ ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം കൺവീനർ പി കെ ജിതേഷ് അധ്യക്ഷത വഹിച്ചു. സി കെ ജി എച്ച് എസ് ചിങ്ങപുരം സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
advertisement
കോഴിക്കോട് ജില്ലാ തല മത്സരം മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജനുവരി 29 ന് നടക്കും. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക.
പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രശസ്തി പത്രവും മെമൻ്റോയും സമ്മാനിക്കും. ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിൻ്റെ ആദ്യഘട്ട മത്സരത്തില്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 23, 2026 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ചരിത്രം പരീക്ഷിച്ച് കുട്ടിക്കൂട്ടം! കോഴിക്കോട് മെഗാ ക്വിസ് വിദ്യാഭ്യാസ ജില്ലാ മത്സരങ്ങൾ പൂർത്തിയായി










