ചെങ്കോട്ട മുതല്‍ ക്ലാസ് മുറി വരെ: പെണ്‍കുട്ടിയെ ദേശീയ പ്രധാന്യത്തോടെ കാണണമെന്ന് പ്രധാനമന്ത്രി മോദി പറയുന്നതെന്തുകൊണ്ട്?
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:Sarika N
Last Updated:
ഒരു പതിറ്റാണ്ടിനിടെ 11 തവണ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ വെച്ച് പെൺകുട്ടികളെ ദേശീയ പ്രധാന്യത്തോടെ കാണേണ്ടതിനെ കുറിച്ച് പറഞ്ഞു
സോഹിൽ സിൻഹ
2015 ജനുവരിയിലെ ഒരു പ്രഭാതത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രഖ്യാപിക്കാൻ അദ്ദേഹം അന്ന് തിരഞ്ഞെടുത്തത് ന്യൂഡൽഹിയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ചുറ്റും നിന്ന് വളരെ വൃത്തിയുള്ള ഒരു വേദിയായിരുന്നില്ല, മറിച്ച് രാജ്യത്തിന്റെ ജനസംഖ്യാപരമായി ഏറെ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഹരിയാനയിലെ പാനിപ്പറ്റായിരുന്നു. ഹരിയാനയിലെ കുട്ടികളുടെ ലിംഗാനുപാതം അന്ന് 1000 ആൺകുട്ടികൾക്ക് 819 പെൺകുട്ടികൾ എന്ന നിലയിലായിരുന്നു.
അതിന് ശേഷം നടന്നത് കേവലമൊരു ക്ഷേമ പരിപാടിയായിരുന്നില്ല, മറിച്ച്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 11 തവണ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ വെച്ച് പെൺകുട്ടികളെ ദേശീയ പ്രധാന്യത്തോടെ കാണേണ്ടതിനെ കുറിച്ച് പറഞ്ഞു. ഈ സ്ഥിരതയും പദ്ധതിയുടെ പ്രധാന്യം മങ്ങിപ്പോകാതിരിക്കാനുള്ള ശ്രമങ്ങളും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഒരു മേഖലാ സംരംഭത്തിൽനിന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. ഇതിന്റെ ഫലങ്ങൾ പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കുന്നു, സുസ്ഥിരമായ ഉന്നതതലങ്ങളിൽ നിന്നുള്ള ഇടപെടൽ രാജ്യം അതിനെ തന്നെയും അതിന്റെ പെൺമക്കളെയും എങ്ങനെ നോക്കി കാണുന്നുവെന്ന് രൂപമാറ്റം വരുത്താൻ കഴിയുമെന്നതാണ്.
advertisement
കണക്കുകളും ഇത് സ്ഥിരീകരിക്കുന്നു. ഇന്ത്യയുടെ ജനനനിരത്ത് 2011ൽ 917 ആയിരുന്നുവെങ്കിൽ 2023 ആയപ്പോഴേക്കും ഇത് 930 ആയി മെച്ചപ്പെട്ടു. സംഖ്യാപരമായി ഇത് ചെറുതാണെന്ന് തോന്നിയേക്കാമെങ്കിലും ജനസംഖ്യാപരമായി വലിയ മാറ്റമാണിത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് ഏറ്റവും ശ്രദ്ധയമായ മാറ്റം ദൃശ്യമായത്. അഞ്ച് വർഷത്തിനുള്ളിൽ ലിംഗാനുപാതം 743ൽ നിന്ന് 980 ആയി വർധിച്ചു. സോണിപ്പത്തിലാകട്ടെ 808ൽ നിന്ന് 939 ആയിമാറി.
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യ ലിംഗ കേന്ദ്രീകൃതമായ വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കി വരുന്നു. എന്നിട്ടും സ്‌കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ പുരോഗതിയുണ്ടായില്ല. പെൺകുട്ടികളുടെ സെക്കൻഡറി സ്‌കൂൾ പ്രവേശനം മന്ദഗതിയിലാണ് മുന്നോട്ട് പോയത്. 2014ൽ മാറ്റിയത് ഫണ്ടിംഗല്ല, മറിച്ച് സന്ദേശമായിരുന്നു. ചെങ്കോട്ടയിൽ നിന്ന് ഇന്ത്യൻ കുടുംബങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന പുരുഷാധിപത്യത്തെ മോദി ആവർത്തിച്ച് ചോദ്യം ചെയ്തു. മാതാപിതാക്കൾ അവരുടെ പെൺമക്കളെ അവർ എവിടേക്കാണ് പോകുന്നതെന്ന് അന്വേഷിക്കുകയും ആൺകുട്ടികളെ അങ്ങനെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
advertisement
ലിംഗവിവേചനത്തെ വികസന വെല്ലുവളിയായിട്ടല്ല, മറിച്ച് ഭരണഘടനാപരവും ധാർമികവുമായ പരാജയമായി അദ്ദേഹം വരച്ചു കാട്ടി. ഇതിലൂടെ ഉദ്യോഗസ്ഥർ , സംസ്ഥാനങ്ങൾ, സമൂഹം എന്നിവ തങ്ങളുടെ കടമകൾ മനസ്സിലാക്കുമെന്ന് ഉറപ്പിച്ചു. പ്രകടനം മെച്ചപ്പെടുത്തിയ ജില്ലകൾക്ക് അംഗീകാരം നൽകുകയും, പിന്നാക്കം നിൽക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ സന്ദേശം സമൂഹത്തിന്റെ താഴെ തട്ടിൽ വരെ എത്തി.
ഒരു വർഷത്തിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. രാജ്യത്തെ 640 ജില്ലകളിൽ 422 എണ്ണവും ലിംഗാനുപാതത്തിൽ പുരോഗതി നേടി. 2023-24 ആയപ്പോഴേക്കും ആശുപത്രിയിൽ എത്തിയുള്ള പ്രസവങ്ങൾ 61 ശതമാനത്തിൽ നിന്ന് 97.3 ശതമാനമായി കുതിച്ചു ചാടി. ഇത് അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള അവകാശങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളെയും മാറ്റി മറിച്ചു.
advertisement
സന്ദേശവും അടിസ്ഥാന സൗകര്യമൊരുക്കലും
'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ആദ്യം രാജ്യത്ത് ഏറ്റവും കൂടുതൽ ലിംഗ അസമത്വം നിലനിൽക്കുന്ന 100 ജില്ലകളെയാണ് ലക്ഷ്യമിട്ടത്. വിഭവങ്ങളിലും നിരീക്ഷണത്തിലുമാണ് ശ്രദ്ധ നൽകിയത്. അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, സ്‌കൂൾ അധ്യാപകരെ എന്നിവരെ സംയോജിപ്പിച്ച് പ്രവർത്തിപ്പിച്ചു. എന്നാൽ, രാഷ്ട്രീയ പ്രധാന്യം അതിനുമുകളിലായിരുന്നുവെങ്കിൽ പദ്ധതി ഒരു പരാജയമായിരുന്നേനെ.
പെൺകുട്ടികളുടെ സെക്കൻഡറി സ്‌കൂൾ പ്രവേശനം 2014നും 2024നും ഇടയിൽ 75.5 ശതമാനത്തിൽ നിന്ന് 79 ശതമാനമായി മെച്ചപ്പെട്ടു. ഇത് വളരെ ചെറുതായി തോന്നാമെങ്കിലും പിന്നിൽ വലിയ കഠിനാധ്വാനമുണ്ടായിരുന്നു.
advertisement
സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കുകയും പെൺകുട്ടികളുടെ മൂല്യവും ഉയർത്തിക്കാട്ടുന്ന നിരന്തരമായ കാംപെയ്‌നുകളും ചേർന്നാണ് ഈ പുരോഗതി നേടിയത്.
2021ൽ ബിബിബിപി മിഷൻ ശക്തിയിൽ ലയിപ്പിച്ചു. ലിംഗസമത്വത്തെ സാമ്പത്തിക സ്വയംഭരണവുമായി ബന്ധിപ്പിച്ചു. പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യോജന പോലെയുള്ള നിക്ഷേപ പദ്ധതികൾ തുടങ്ങി. വടക്കന് ഗുജറാത്തിൽ 4.5 അക്കൗണ്ടുകൾ തുറന്നു. പെൺകുട്ടികളുടെ ജീവൻ സംരക്ഷിക്കാൻ കുടുംബങ്ങൾക്ക് പ്രോത്സാഹനം നൽകുക മാത്രമല്ല, അവരുടെ വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കുമുള്ള വഴികൾ അവർക്ക് വാഗ്ദാനം ചെയ്തു.
തുടരുന്നിടത്താണ് വിജയം
ചില പരിമിതികളും നിലനിൽക്കുന്നുണ്ടെന്ന് അംഗീകരിക്കേണ്ടതുണ്ട്. 2024ൽ ഹരിയാനയുടെ ലിംഗാനുപാതം 910 ആയി കുറഞ്ഞു. ഇത് മുൻകാല നേട്ടങ്ങൾക്ക് തിരിച്ചടിയായി. 2014 നും 2019 നും ഇടയിൽ 218 ജില്ലകളിൽ ഒന്നുകിൽ സ്തംഭിക്കുകയോ കുറയുകയോ ചെയ്തു. സെക്കൻഡറി മേഖലയിൽ വിദ്യാഭ്യാസ പുരോഗതിയുണ്ടായെന്നത് യഥാർത്ഥമാണെങ്കിലും, നാമമാത്രമായി തുടരുകയാണ്. പ്രാദേശിക അസമത്വങ്ങൾ നിലനിൽക്കുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾ വിവാഹവും കൊഴിഞ്ഞുപോകലും നേരിടുന്നത് തെക്കൻ സംസ്ഥാനങ്ങളേക്കാൾ വളരെ ഉയർന്ന നിരക്കിലാണ്.
advertisement
ഈ വിടവുകൾ രാജ്യത്തിന്റെ ഘടനാപരമായ സാമ്പത്തിക ശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നു. കുടുംബങ്ങൾ ദാരിദ്ര്യം നേരിടുമ്പോൾ, പെൺകുട്ടികളെ ഇപ്പോഴും സാമ്പത്തിക ബാധ്യതകളായി കണക്കാക്കുന്നു. സെക്കൻഡറി വിദ്യാഭ്യാസവും തൊഴിൽ സേന പങ്കാളിത്തവും ഗാർഹിക മുൻഗണനകളുടെ അടിസ്ഥാനപരമായ പുനർനിർമ്മാണം ആവശ്യപ്പെടുന്നു, ഇത് പരമ്പരാഗത വിവാഹ രീതികൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടാണ്.
സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ ലിംഗ വിവേചനം ഒരു സ്ഥിരം വിഷയമാക്കിയിട്ടില്ല. മുൻ സർക്കാരുകളൊന്നും ഒരു ക്ഷേമ പദ്ധതിയെയും ദേശീയ പ്രധാന്യത്തോടെ ഇത്ര വ്യക്തമായി ബന്ധിപ്പിച്ചിട്ടില്ല.
Location :
New Delhi,New Delhi,Delhi
First Published :
Jan 23, 2026 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ചെങ്കോട്ട മുതല്‍ ക്ലാസ് മുറി വരെ: പെണ്‍കുട്ടിയെ ദേശീയ പ്രധാന്യത്തോടെ കാണണമെന്ന് പ്രധാനമന്ത്രി മോദി പറയുന്നതെന്തുകൊണ്ട്?










