കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രദേശത്ത് ചത്തനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെയും നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന്റെയും സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ല. പഴംതീനി വവ്വാലുകളുടെ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ പരിശോധിക്കും.
വവ്വാലുകള്‍ കടിച്ച റമ്പൂട്ടാന്റെയും പേരയ്ക്കയുടെയും പരിശോധന ഫലം വരാനുണ്ട്. അതേസമയം കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 280ഓളം പേരില്‍ ഇതവരെ ഫലം വന്ന 123 പേരും നെഗറ്റീവാണ്. ചാത്തമംഗലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നുണ്ട്.
നിപ പ്രതിരോധനത്തിന്റെ ഭാഗമായുള്ള ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടാവുമെന്നും ഉറവിട പരിശോധന തുടരുകയാണെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലന്‍സ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ ഘട്ടത്തില്‍ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധന ഫലം നെഗറ്റിവാണ്. ആദ്യ ഘട്ടത്തില്‍ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിള്‍ പരിശോധനാഫലവും ഇന്നലെ വൈകിട്ടോടെ നെഗറ്റീവായി. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സാമ്പിള്‍ പരിശോധിച്ചത്.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്തലിനായി വിരിച്ച വലയിൽ കുരുങ്ങി വവ്വാലുകൾനിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ട് വവ്വാലുകളെ പിടിക്കാൻ വല വിരിച്ച് അധികൃതർ. പൂനെ വൈറോളജി വിഭാഗത്തിലെ വിദഗ്ധ സംഘവും, വനം -മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് വവ്വാലുകൾക്കായി വല വിരിച്ചത്. പഴംതീനി വവ്വാലുകളെ പിടിക്കുന്നതിനായി കൊടിയത്തൂർ പഞ്ചായത്തിലെ തെയ്യത്തും കടവിലെ കുറ്റിയോട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുമാണ് വലവിരിച്ചത്. ഇങ്ങനെ വിരിച്ച വലയിൽ മൂന്നോളം വവ്വാലുകൾ കുരുങ്ങി.
വലയിൽ വീണ വവ്വാലുകളെ പിടിച്ച് സ്രവം ശേഖരിച്ച് വിശദ പരിശോധന നടത്തുന്നതിനായി കൊണ്ടു പോയി. കഴിഞ്ഞ ദിവസം അരയങ്കോട് കരിമലയിൽ നിന്നും വെടിവെച്ചു വീഴ്ത്തിയ കാട്ടുപന്നിയുടെ സാംപിൾ ശേഖരിച്ചിരുന്നു. കാട്ടുപന്നിയുടെ സാംപിൾ വിശദ പരിശോധനയ്ക്ക് അയക്കും. വവ്വാലുകളെ നിരീക്ഷിക്കാൻ ഇൻ ഫ്രാറെഡ് ക്യാമറകൾ മരങ്ങളിൽ സ്ഥാപിക്കും. ഡോ: അരുൺ സഖറിയയുടെ നേതൃത്വത്തിലുളള സംഘമാണ് വവ്വാലുകൾക്കായി വല വിരിച്ചത്.
വലയിൽ വീണ വവ്വാലുകളുടെ താവളങ്ങൾ സഞ്ചാരപഥം എന്നിവയും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്നു വ്യക്തമാക്കുന്നതാണു തുടർച്ചയായ വർഷങ്ങളിലുണ്ടാകുന്ന നിപ ബാധ. വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുമ്പോഴാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വവ്വാലുകൾക്കായി വല വിരിച്ചത്. രാത്രി സമയത്താണ് വവ്വാലുകൾ പഴങ്ങൾ ഭക്ഷിക്കുന്നത്. അതിനാൽ രാവിലെ വീട്ടുമുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങൾ കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.