പാലക്കാട് നടുറോഡിൽ സ്ത്രീ നിസ്കരിച്ചു; ഭർതൃവീട്ടിൽ നിന്ന് അവകാശപ്പെട്ട സ്വത്ത് ലഭിക്കാനെന്ന് സൂചന
- Published by:Sneha Reghu
- news18-malayalam
Last Updated:
രണ്ട് മക്കളാണ് തനിക്കുള്ളതെന്നും നീതിവേണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം
പാലക്കാട്: നഗരത്തിലെ തിരക്കേറിയ റോഡിൽ സ്ത്രീ നമസ്കാര പ്രാർത്ഥന നടത്തി. തിരക്കേറിയ റോഡിന് നടുവിൽ പായ വിരിച്ച് നിസ്കാര കുപ്പായത്തിൽ പ്രാർത്ഥന നടത്തുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കോയമ്പത്തൂരിനടുത്ത് താമസിക്കുന്ന അനീസയാണ് നിസ്ക്കരിച്ചത്. പാലക്കാട് ഐ.എം.എ (IMA) ജംഗ്ഷനിൽ റോഡിന് നടുവിൽ പായ വിരിച്ച് ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ഇവരുടെ പ്രാർത്ഥന ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരത്തിൽ നിസ്ക്കരിച്ചത്. ഭർതൃവീട്ടിൽ നിന്ന് അവകാശപ്പെട്ട സ്വത്ത് ലഭിക്കാനാണ് ഇത്തരത്തിൽ നിസ്ക്കരിച്ചതെന്നാണ് സൂചന.
മരിച്ചുപോയ ഭർത്താവിന്റെ സ്വത്ത് അനീസയ്ക്ക് നൽകാതെ ഭർത്താവിന്റെ സഹോദരങ്ങൾ വീതം വെച്ചെടുത്തു. ഇതിൽ പരാതി നൽകിയിട്ടും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് പ്രതിഷേധ നിസ്ക്കാരം നടത്തിയത്. കൊല്ലങ്കോടാണ് ഭർത്താവിന്റെ വീട്. ആകെ 8 സെന്റ് ഭൂമിയിലാണ് ഇവർക്കും അവകാശമുണ്ടായിരുന്നത്. ഇതാണ് സഹോദരന്മാർ കൈവശം വച്ചിരിക്കുന്നതെന്നാണ് സ്ത്രീയുടെ ആരോപണം.
advertisement
സംഭവത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ട്രാഫിക്പോലീസ് സ്ഥലത്തെത്തി ഇവരെ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് മക്കളാണ് തനിക്കുള്ളതെന്നും നീതിവേണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരൻ മറ്റൊരു കടയിലേക്ക് പോയപ്പോഴാണ് ഇവർ നടുറോഡിൽ നിസക്കരിച്ചത്. ഇവർക്കെതിരെ കേസ് എടുത്തതായി അറിവില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
Jan 28, 2026 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് നടുറോഡിൽ സ്ത്രീ നിസ്കരിച്ചു; ഭർതൃവീട്ടിൽ നിന്ന് അവകാശപ്പെട്ട സ്വത്ത് ലഭിക്കാനെന്ന് സൂചന









