'എല്ലാവർക്കും ആരോഗ്യം'; 24 ഇടങ്ങളിൽ 'ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ' ഒരുക്കാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ
Last Updated:
'എല്ലാവർക്കും ആരോഗ്യം' എന്ന മുദ്രാവക്യമുയർത്തി കൊണ്ട് ആരോഗ്യനയത്തിൻ്റെ ഭാഗമായി സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ.
നഗരവാസികളുടെ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി 24 ഇടങ്ങളിൽ 'ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ' ഒരുക്കുകയാണ് കോഴിക്കോട് കോർപറേഷൻ. വെള്ളിയാഴ്‌ച ചേവരമ്പലത്തെ സെൻ്റർ തുറന്നതോടെ പ്രവർത്തനമാരംഭിച്ച കേന്ദ്രങ്ങളുടെ എണ്ണം 13 എണ്ണമായി. അടുത്ത ദിവസങ്ങളിലായി ചെട്ടിക്കുളം, നെല്ലിക്കോട്, ബേപ്പൂർ എന്നിവിടങ്ങളിലും വെൽനസ് സെൻ്ററുകളുടെ ഉദ്ഘാടനം നടക്കും.
2023-ൽ തുടക്കമിട്ടതാണ് 'ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ' പദ്ധതി. രണ്ട് വർഷം പൂർത്തിയാവുമ്പോഴേക്കുമാണ് 24 വെൽനസ് സെൻ്ററുകളെന്ന ലക്ഷ്യത്തിലെത്തിയത്. ഇതൊരു അഭിമാനനേട്ടമായാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. 'എല്ലാവർക്കും ആരോഗ്യം' എന്ന മുദ്രാവക്യമുയർത്തി കൊണ്ട് ആരോഗ്യനയത്തിൻ്റെ ഭാഗമായി സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ.
പകൽ ഒരു മണി മുതൽ രാത്രി ഏഴ് വരെ ഒ പി സേവനം ലഭിക്കുന്ന ഇവിടെ കൗമാര ക്ലിനിക്ക്, വാക്‌സിനേഷൻ എന്നിവയ്ക്ക് പുറമെ ജീവിതശൈലി രോഗങ്ങൾ, മാനസിക പിരിമുറുക്കം, ലഹരി ഉപയോഗം എന്നിവ നിയന്ത്രിക്കാനായി ബോധവൽക്കരണം, പകർച്ചവ്യാധി നിയന്ത്രണവും ചികിത്സയും പകർച്ചേതര രോഗങ്ങളുടെ ചികിത്സ എന്നിവ ലഭ്യമാക്കും. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ക്ലീനിങ് ജീവനക്കാരൻ എന്നിവരുടെ സേവനവും ഒപ്പമുണ്ടാവും. യോഗ, ഓപ്പൺ ജിം, വയോജനങ്ങൾക്കുള്ള സായാഹ്ന ഉല്ലാസ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങളും പലയിടങ്ങളിലും സജ്ജമായി വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
March 21, 2025 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'എല്ലാവർക്കും ആരോഗ്യം'; 24 ഇടങ്ങളിൽ 'ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ' ഒരുക്കാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ