പുതിയ ഇഞ്ചിയിനം വികസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്

Last Updated:

ഇഞ്ചി കർഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ബ്രീഡിംഗ് പ്രോഗ്രാം വഴിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് 'IISR സുരസ' വികസിപ്പിച്ചെടുത്തത്. 

ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി കൃഷിയായ ഐ ഐ എസ് ആർ സുരസ
ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി കൃഷിയായ ഐ ഐ എസ് ആർ സുരസ
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെയും (ഐ സി എ ആർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൻ്റെയും (ഐ ഐ എസ് ആർ) ആഭിമുഖ്യത്തിൽ പച്ചക്കറി ഉപയോഗത്തിനായും ഇഞ്ചി കർഷകരുടെ താൽപര്യം കണകില്ലെടുത്തുകൊണ്ടുമാണ് പ്രത്യേകം സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി വെറൈറ്റിയായ സുരസ പുറത്തിറക്കിയത്.
ഇഞ്ചി കർഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ, കർഷകരുടെ പങ്കാളിത്തത്തോടു കൂടിയുള്ള ബ്രീഡിംഗ് പ്രോഗ്രാമിലൂടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൻ്റെ സുരസ വികസിപ്പിച്ചെടുത്തത്. ശാസ്ത്രീയമായി കൃഷി ചെയ്യുമ്പോൾ ഒരു ഹെക്ടറിന് 24.33 ടൺ വരെ ഉത്പാദിപ്പിക്കാൻ ഇതിനു കഴിയും എന്നതാണ് വസ്തുത.
കോഴിക്കോട് കോടഞ്ചേരിയിലെ കർഷകനായ ജോൺ ജോസഫാണ് ഈ ഇനത്തിൻ്റെ യഥാർത്ഥ റൈസോം ഗവേഷകർക്ക് നൽകിയത് എന്നാണ് അറിയുന്നത്. ആറ് വർഷത്തെ കാലയളവിൽ, ഐ ഐ എസ് ആർ ശാസ്ത്രസംഘം അദ്ദേഹത്തിൻ്റെ അനുമതിയോടെ പ്രവേശനത്തെക്കുറിച്ച് വിപുലമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തപെട്ടു. ട്രയലുകളിലുടനീളം ഈ ഇനം സ്ഥിരമായ വിളവ് പ്രകടമാക്കികൊണ്ട്, സ്ഥിരവും ഉയർന്ന ഉൽപാദനവും സുരസ ഉറപ്പുനൽകുന്നുണ്ട്. കേരളം, നാഗാലാൻഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഈ ഇനത്തിൻ്റെ ഫാം പരീക്ഷണങ്ങൾ നടത്തി വരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പുതിയ ഇഞ്ചിയിനം വികസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement