മാറാടിൻ്റെ സാംസ്കാരിക കേന്ദ്രമായി ജിനരാജദാസ് സ്കൂൾ; 116-ാം വാർഷികാഘോഷവും സ്പോർട്സ് അക്കാദമി പ്രകാശനവും
Last Updated:
പ്രധാന അധ്യാപകൻ ഇ.എം. പുഷ്പരാജന് യാത്രയയപ്പും സ്പോർട്സ് അക്കാദമി ലോഗോ പ്രകാശനവും നടുവട്ടം സ്കൂളിൻ്റെ വാർഷിക ചടങ്ങിൽ നടന്നു.
ജിനരാജദാസ് എ എൽ പി സ്കൂൾ നടുവട്ടം 116ാം വാർഷികം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മാറാട് പ്രദേശത്ത് അറിവിൻ്റെ വെളിച്ചം പകരാനും സാംസ്കാരിക മുന്നേറ്റം സൃഷ്ടിക്കാനും വികെസി ചാരിറ്റബിൾ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ജിനരാജദാസ് എ എൽ പി സ്കൂളിന് സാധിച്ചു എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ 31 വർഷക്കാലം സ്കൂളിൽ സേവനമനുഷ്ടിച്ച പ്രധാന അധ്യാപകൻ ഇ.എം. പുഷ്പരാജന് ചടങ്ങിൽ യാത്രയപ്പ് നൽകി. മാനേജ്മെൻ്റ് ഉപഹാരം മാനേജർ വികെസി മമ്മദ് കോയയും മന്ത്രി മുഹമ്മദ് റിയാസും ചേർന്ന് പുഷ്പരാജന് നൽകി. പിടിഎ ഉപഹാരം പ്രസിഡൻ്റ് സനോജ് കുമാർ ബേപ്പൂരും അധ്യാപകരുടെ ഉപഹാരം സ്റ്റാഫ് സെക്രട്ടറി അലി മുബാറക്ക് എംസിയും നൽകി. സ്കൂളിൻ്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന റാണി ടീച്ചർ സ്മാരക സ്പോർട്സ് അക്കാദമിയുടെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.
advertisement
സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് സനോജ് കുമാർ ബേപ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
സ്കൂൾ മാനേജർ മുൻ എംഎൽഎ വികെസി മമ്മദ് കോയ, വികെസി ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റി അംഗങ്ങളായ വി മുഹമ്മദ്, വി മുഹമ്മദ് കുട്ടി, ഫറോക്ക് ഉപജില്ല എച്ച് എം ഫോറം കൺവീനർ പവിത്രൻ മാസ്റ്റർ, എസ് എസ് ജി അംഗം രവീന്ദ്രൻ, എം പി ടി എ പ്രസിഡൻ്റ് രേഖ, മുൻ പിടിഎ പ്രസിഡൻ്റുമാരായ ആലപ്പാട്ട് ഭാസ്കരൻ, ഉമ്മർ ഫാറൂഖ്, എന്നിവർ സംസാരിച്ചു. മുതിർന്ന അധ്യാപകരായ ഇ. ദിജേഷ് കുമാർ റിപ്പോർട്ടും, സിൽജ മോൾ എൻ.വി., സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അലി മുബാറക് എം.സി. നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 23, 2026 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മാറാടിൻ്റെ സാംസ്കാരിക കേന്ദ്രമായി ജിനരാജദാസ് സ്കൂൾ; 116-ാം വാർഷികാഘോഷവും സ്പോർട്സ് അക്കാദമി പ്രകാശനവും









