സാംസ്‌കാരിക ടൂറിസം പോളിസി അവതരിപ്പിച്ച് കേരളം; പ്രഖ്യാപനമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

Last Updated:

ഔട്ട്ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് അവാർഡിന് അർഹരായ സ്ഥാപനങ്ങളെയും വ്യക്തികളെയും ജൂറി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു പ്രഖ്യാപിച്ചു.

ഔട്ട്ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് 2025
ഔട്ട്ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് 2025
രാജ്യത്ത് ആദ്യമായി കേരളം സാംസ്‌കാരിക ടൂറിസം പോളിസി നടപ്പാക്കുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസ് വടകര ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ഔട്ട്ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് 2025ൻ്റെ ഭാഗമായി നടന്ന അവാർഡ്‌ദാന ചടങ്ങിൽ അഭിപ്രായപെട്ടു. സംസ്കാരം ചില്ലുകൾക്കകത്ത് പൂട്ടിവക്കേണ്ടതല്ല, അത് പങ്കുവക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. ഓണക്കാലത്ത് ഓരോ തെരുവുകളും കലാകാരന്മാർക്ക് വേദികളായെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾ കേരളത്തെ ആസ്വദിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഔട്ട്ലുക്ക് റെസ്പോൺസിബിൾ ടൂറിസം കൾച്ചർ ആൻഡ് ഹെറിറ്റേജ് അവാർഡിന് അർഹരായ സ്ഥാപനങ്ങളെയും വ്യക്തികളെയും ജൂറി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു പ്രഖ്യാപിച്ചു. ഒമ്പത് വിഭാഗങ്ങളിലായി 47 പേർ അവാർഡിന് അർഹരായി. അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരവും സാക്ഷ്യപത്രവും മന്ത്രി മുഹമ്മദ് റിയാസാണ് സമർപ്പിച്ചത്. ഔട്ട്ലുക്ക് പബ്ലിഷർ മീനാക്ഷി മേത്ത, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്‌ടർ ശ്രീധന്യ സുരേഷ്, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സാംസ്‌കാരിക ടൂറിസം പോളിസി അവതരിപ്പിച്ച് കേരളം; പ്രഖ്യാപനമായി മന്ത്രി പി എ മുഹമ്മദ് റിയാസ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement